ബഹ്​​ൈറൻ- യു.എൻ കമ്മിറ്റി സഹകരണ പദ്ധതികളെ വിലയിരുത്തി

08:00 AM
25/06/2019
ബഹ്​​ൈറൻ^ യു.എൻ സഹകരണ കമ്മിറ്റി യോഗത്തിൽനിന്ന്​
മനാമ:  ബഹ്​​ൈറനും യു.എന്നും അംഗമായ കോർഡിനേഷൻ ആൻറ്​ ഫോളോഅപ്​ കമ്മിറ്റിയുടെ മൂന്നാമത്​ യോഗം പുതിയ സഹകരണ പദ്ധതികളെ വിലയിരുത്തി. ഗവൺമ​​െൻറ്​ വികസന രൂപരേഖകളും ബഹ്​റൈൻ സാമ്പത്തിക ദർശനം 2030, സുസ്ഥിര വികസന ലക്ഷ്യം 2030, 2018-2022 കാലഘട്ടത്തിലെ ബഹ്​റൈൻ യു.എൻ തന്ത്രപ്രധാന കൂട്ടുകെട്ടി​​​െൻറ ചട്ടക്കൂട്​  എന്നിവ ചർച്ചയായി. വിദേശ മന്ത്രാലയം ജനറൽ കോർട്ടിൽ നടന്ന യോഗം വിദേശകാര്യമന്ത്രാലയം അണ്ടർസെക്രട്ടറി (അന്താരാഷ്​ട്ര) ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു​ നടന്നത്​. യു.എൻ.വികസന പദ്ധതിയുടെ ഭാഗമായ യു.എൻ.ആർ.സി ആൻറ്​ റസിഡൻറ്​ പ്രതിനിധി അമിൻ എൽ സർകാവിയും നിരവധി പ്രമുഖരും  യോഗത്തിൽ സംബന്​ധിച്ചു.
Loading...
COMMENTS