മേഖലയിലെ പ്രശ്നങ്ങൾ ബഹ്റൈെൻറയും യു.എ.ഇയുടെയും നിലപാട് ഉറച്ചത് -യു.എ.ഇ അംബാസഡര്‍
text_fieldsമനാമ: മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളില്‍ ബഹ്റൈെൻറയും യു.എ.ഇയുടെയും നിലപാടുകള്‍ ഉറച്ചതും ക്രിയാത്മകവുമാണെന്ന് ബഹ്റൈനിലെ യു.എ.ഇ അംബാസഡര്‍ ശൈഖ് സുൽത്താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ താന്‍ ചുമതലയേറ്റത് മുതല്‍ ബഹ്റൈന്‍-യു.എ.ഇ സംയുക്ത ഉന്നതാധികാര സമിതിയുടെ എട്ട് യോഗങ്ങളില്‍ പങ്കെടുത്തതില്‍ നിന്ന് നിലപാടുകളിലെ സാമ്യത തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഈ മാസം അവസാനമാണ് ഒമ്പതാമത് സംയുക്ത ഉന്നതാധികാര സമിതി യോഗം നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വലിയ മുന്നേറ്റം ഇക്കാലയളവില്‍ നേടാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. യമനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് നിയമാനുസൃത ഭരണകൂടത്തിന് അധികാരം ലഭ്യമാക്കുന്ന വിഷയത്തില്‍ യോജിച്ച നിലപാടാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമുള്ളത്.
യമനിലെ സഖ്യസേനയില്‍ ബഹ്റൈന്‍, യു.എ.ഇ സേന തോളോട് തോള് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ബഹ്റൈെൻറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാനോടുള്ള നിലപാടും ഉറച്ചതാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇറാന് നിലപാട് തുറന്നെതിര്‍ക്കേണ്ടതുണ്ട്. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാനും വിജയിക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജി.സി.സി, അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ അര്‍ഥപൂര്‍ണമായ സഹകരണം സാധ്യമാക്കാന്‍ സാധിച്ചാല്‍ വലിയ അളവില്‍ അത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ കുറഞ്ഞ കാലയളവിനുള്ളില്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ശക്തമായ ബന്ധവും സൗഹൃദവും കൂടുതല്‍ ശക്തമായി തുടരുന്നതിനാണ് ആഗ്രഹം. ഭരണാധികാരികളുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ച്ചകള്‍ ഇതിന് വഴിയൊരുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
