ബഹ്റൈൻ ട്രൈറ്റൻസ് ഇലവൻ ഫ്രണ്ട്ലി ക്രിക്കറ്റ്; ഫാബ് സി.സിയെ തകർത്ത് ട്രൈറ്റൻസ് ഇലവൻ സി.സിക്ക് കിരീടം
text_fieldsബഹ്റൈൻ ട്രൈറ്റൻസ് ഇലവൻ ഫ്രണ്ട്ലി ക്രിക്കറ്റ് ജേതാക്കൾ
മനാമ: ആവേശകരമായ ട്രൈറ്റൻസ് ഇലവൻ സി.സി. ഫ്രണ്ട്ലി ക്രിക്കറ്റ് ടൂർണമെൻറിൽ ട്രൈറ്റൻസ് ഇലവൻ സി.സി. ജേതാക്കളായി. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെൻറിന്റെ ഫൈനലിൽ ഫാബ് സി.സി.യെയാണ് ട്രൈറ്റൻസ് ഇലവൻ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ട്രൈറ്റൻസ് ഇലവൻ, ക്യാപ്റ്റൻ വിജേഷിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ (33 പന്തിൽ 58 റൺസ്) പിൻബലത്തിൽ നിശ്ചിത 12 ഓവറിൽ 136 റൺസ് എന്ന മികച്ച സ്കോർ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാബ് സി.സി ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 20 റൺസിന്റെ ആധികാരിക വിജയമാണ് ട്രൈറ്റൻസ് ഇലവൻ സ്വന്തമാക്കിയത്. വ്യക്തിഗത അവാർഡുകൾ: മാൻ ഓഫ് ദ മാച്ച് (ഫൈനൽ): വിജേഷ് (ട്രൈറ്റൻസ് ഇലവൻ സി.സി), മികച്ച ബാറ്റ്സ്മാൻ (ടൂർണമെൻറ്): ഹരിൻ (തമിഴ് വിങ്സ്) മികച്ച ബോളർ (ടൂർണമെൻറ്): അഭിമന്യു (ടീം യു.സി.ടി.), മികച്ച ഫീൽഡർ (ടൂർണമെൻറ്): ജിനേഷ് ഗോപിനാഥ് (ട്രൈറ്റൻസ് ഇലവൻ സി.സി). വിജയികൾക്ക് ഗ്രെയ്സ് ടെക് ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ് സ്പോൺസറും ടീം അംഗവുമായ സുനു കുരുവിളയും മറ്റ് ടീം അംഗങ്ങളും ചേർന്ന് ട്രോഫികൾ കൈമാറി. നിമൽ, വിബിൻ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

