ഇന്റർനെറ്റ് വേഗം മൂന്നിരട്ടിയായി വർധിപ്പിച്ച് സെയ്ൻ ബഹ്റൈൻ
text_fieldsമനാമ: ഇന്റർനെറ്റ് വേഗം മൂന്നിരട്ടിയായി വർധിപ്പിച്ച് പ്രമുഖ ടെലികമ്യൂണിക്കേഷൻ, സാങ്കേതിക ദാതാവായ സെയ്ൻ ബഹ്റൈൻ. ഇതോടെ സെയ്ൻ ഫൈബർ കണക്ഷൻ പുതുതായെടുക്കുന്നവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും മൂന്നിരട്ടി വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാകും. പദ്ധതിയുടെ പ്രഖ്യാപനത്തോടെ 300 എം.ബി.പി.എസിൽ തുടങ്ങി 2 ജി.ബി.പി.എസ് വരെയുള്ള ഫൈബർ പ്ലാനുകൾ ലഭ്യമാകും.
പുതിയ അപ്ഡേഷൻ ബഹ്റൈന്റെ ഫൈബർ ഇന്റർനെറ്റ് രംഗത്തെ പുതിയ അടയാളപ്പെടുത്തലുകളിലേക്കെത്തിക്കുമെന്നാണ് വിലയിരുത്തൽ. വേഗമേറിയ ബ്രൗസിങ്, സുഗമമായ ലൈവ് സ്ട്രീമിങ്, തടസ്സമില്ലാത്ത കണക്ടിവിറ്റി തുടങ്ങിയവ ലഭിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം മെച്ചപ്പെടുത്തും. ഡിജിറ്റൽ യുഗത്തിലെ വർധിച്ചുവരുന്ന ആവശ്യമായ ഇന്റർനെറ്റ് സ്പീഡിനെ പ്രാവർത്തികമാക്കി സ്വകാര്യ ഉപഭോക്താക്കൾക്കും ഓഫിസ് ഉപയോഗങ്ങൾക്കും മികച്ച അനുഭവമാണ് സെയ്ൻ ഒരുക്കിയിരിക്കുന്നത്.
ഈ പദ്ധതി ബഹ്റൈനിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ മാറ്റങ്ങൾക്ക് വഴിവെക്കുന്നുവെന്നും കൂടാതെ രാജ്യത്തിന്റെ പ്രഖ്യാപിത കാഴ്ചപ്പാടായ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും ബഹ്റൈനിലെ സെയ്ൻ ആക്ടിങ് സി.ഇ.ഒ അമ്മാർ അൽ ഖാതിബ് പറഞ്ഞു. മെച്ചപ്പെട്ട ഇന്റർനെറ്റ് അനുഭവം നൽകുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ നേട്ടങ്ങൾക്കായുള്ള സമർപ്പണബോധവും പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഒരു നടപടിയും കൂടാതെ വേഗ വർധന ലഭിക്കും. പുതിയ ഉപഭോക്താക്കൾക്ക് സെയ്ൻ ബഹ്റൈൻ ശാഖകളിലൂടെയോ ആപ്പിലൂടെയോ ഇ-ഷോപ്പിലൂടെയോ പുതിയ പ്ലാനുകളെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

