Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറിയാതെ വന്ന ട്രാവൽ ബാൻ; കാരണം കോടതി വിധിയാണെങ്കിൽ എങ്ങനെ പരിഹരിക്കാം?

text_fields
bookmark_border
അറിയാതെ വന്ന ട്രാവൽ ബാൻ; കാരണം കോടതി വിധിയാണെങ്കിൽ എങ്ങനെ പരിഹരിക്കാം?
cancel

ചോദ്യം: സർ എനിക്ക് മുമ്പ് ഒരു പോസ്റ്റ് പെയ്ഡ് സിം ഉണ്ടായിരുന്നു. 2018 മുതൽ ആ സിം ഞാൻ ഉപയോഗിച്ചിരുന്നില്ല. പക്ഷേ സിം കണക്ഷൻ റദ്ദാക്കിയതായും ഓർമയില്ല. കഴിഞ്ഞ ദിവസം ഞാൻ നാട്ടിലേക്ക് പോവാനായി എയർപോർട്ടിലെത്തിയപ്പോഴാണ് ട്രാവൽ ബാൻ ഉള്ള വിവരം അറിയുന്നത്. വലിയൊരു തുക ഫൈനുണ്ടെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഉപയോഗിക്കാത്ത സിം മൂലമുണ്ടായ ഫൈൻ ഒഴിവാക്കാൻ നിയമപരമായി എന്തെങ്കിലും മാർഗമുണ്ടോ. എനിക്ക് ഫൈൻ സംബന്ധിച്ച അറിയിപ്പോ നോട്ടീസോ ഇക്കാലമത്രയും ലഭിച്ചില്ല എന്നതും വസ്തുതയാണ്.

മറുപടി: താങ്കൾ നൽകിയ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്, ഈ വിഷയത്തിൽ താങ്കൾ ആദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ട കോടതിയിൽ നിന്ന് വിധിന്യായത്തിന്റെയോ കോടതി ഉത്തരവിന്റെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കുക എന്നതാണ്. കേസിന്റെ പൂർണ്ണമായ വിവരങ്ങളും വിധിന്യായത്തിലെ വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഈ കേസിനെക്കുറിച്ചോ കോടതി നടപടികളെക്കുറിച്ചോ മുൻകൂട്ടി യാതൊരു അറിയിപ്പും താങ്കൾക്ക് ലഭിച്ചിരുന്നില്ല എങ്കിൽ, മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ താങ്കൾക്ക് നിയമപരമായി അവകാശമുണ്ട്. അപ്പീൽ ഹർജി ഫയൽ ചെയ്യുന്നതിലൂടെ നിലവിലെ എക്‌സിക്യൂഷൻ (തുടർനടപടികൾ) താൽക്കാലികമായി നിർത്തിവെപ്പിക്കാൻ സാധിക്കുന്നതാണ്. അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ ഈ സ്റ്റേ നിലനിൽക്കുകയും ചെയ്യും.

നിലവിൽ താങ്കൾക്കെതിരെ വന്നിട്ടുള്ള ട്രാവൽ ബാൻ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ അത് നീക്കം ചെയ്യണമെങ്കിൽ മറ്റൊരു കോടതി ഉത്തരവ് അനിവാര്യമാണ്. ട്രാവൽ ബാൻ ഒഴിവാക്കി കിട്ടുന്നതിനായി വിധിപ്രകാരമുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി അടച്ചുതീർക്കുകയോ, അല്ലെങ്കിൽ തുക തവണകളായി അടാക്കാമെന്ന് കക്ഷികൾ രണ്ട് പേർ ചേർന്ന് ഒരു ഉടമ്പടി ഉണ്ടാക്കി കോടതിയിൽ നൽകണം.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, യാതൊരു കാരണവശാലും കോടതിക്ക് പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്കോ സാമ്പത്തിക ഇടപാടുകൾക്കോ മുതിരരുത് എന്നതാണ്. തുക നൽകുന്നതായാലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലുള്ള സെറ്റിൽമെന്റ് നടത്തുന്നതായാലും അത് പൂർണ്ണമായും കോടതി മുഖേന മാത്രമേ ചെയ്യാവൂ. എങ്കിൽ മാത്രമേ ഔദ്യോഗികമായി ട്രാവൽ ബാൻ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഒരു ബഹ്‌റൈനി അഭിഭാഷകന്റെ സേവനം അത്യാവശ്യമാണ്. അതിനാൽ കേസിന്റെ രേഖകളുമായി ആദ്യം തന്നെ ഒരു അഭിഭാഷകനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും, അദ്ദേഹത്തിന്റെ നിയമോപദേശത്തിന് അനുസൃതമായി തുടർനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Travel Ban Guide
Next Story