കഴിഞ്ഞ വർഷം 1.4 ദശലക്ഷത്തിലധികം ഇടപാടുകൾ കൈകാര്യം ചെയ്ത് ബഹ്റൈൻ ട്രാഫിക്
text_fieldsമനാമ: കഴിഞ്ഞ വർഷം 1.4 ദശലക്ഷത്തിലധികം ട്രാഫിക് സംബന്ധമായ ഇടപാടുകൾ കൈകാര്യം ചെയ്ത് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഇതിൽ 81.1 ശതമാനം ഇടപാടുകളും ഓൺലൈൻ വഴിയാണ് നടന്നത്. മറ്റു ജി.സി.സി രാജ്യങ്ങളുമായി ഇലക്ട്രോണിക് സംവിധാനം ബന്ധിപ്പിക്കാനുള്ള പദ്ധതികളും രാജ്യത്ത് പുരോഗമിക്കുകയാണ്.
ബഹ്റൈനിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിന് ഡയറക്ടറേറ്റ് അതിന്റെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി ഏകോപിപ്പിക്കുമെന്നും ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾ വഹാബ് അൽ ഖലീഫ പറഞ്ഞു.
സാങ്കേതിക പരിശോധനകൾക്കായി പുതിയ സൈറ്റുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരണം വർധിപ്പിക്കാൻ ഡയറക്ടറേറ്റ് ആഗ്രഹിക്കുന്നുണ്ട്. നിലവിൽ, രാജ്യത്ത് വാഹന പരിശോധനക്കായി 12 ലൈസൻസുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
കഴിഞ്ഞ വർഷം 33,000ത്തിലധികം വിദ്യാർഥികൾക്ക് സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നൽകിയിട്ടുണ്ട്. നിയമലംഘനങ്ങളിൽ 27 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രാഫിക് സേവനങ്ങൾ നൽകുന്നതിൽ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനുള്ള ഡയറക്ടറേറ്റിന്റെ സമർപ്പണത്തെ മേജർ ജനറൽ ഷെയ്ഖ് അബ്ദുർറഹ്മാൻ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

