Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കും

text_fields
bookmark_border
ഫെബ്രുവരി ആദ്യം മുതൽ ആരംഭിച്ച നിരോധന കാലയളവാണ് ഇതോടെ അവസാനിക്കുന്നത്
ബഹ്റൈനിൽ ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കും
cancel

മനാമ: ബഹ്റൈനിൽ ഏർപ്പെടുത്തിയിരുന്ന ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എ.സി.ഇ) അറിയിച്ചു. ഫെബ്രുവരി ആദ്യം മുതൽ ആരംഭിച്ച നിരോധന കാലയളവാണ് ഇതോടെ അവസാനിക്കുന്നത്.

ചെമ്മീനുകളുടെ പ്രജനന കാലത്ത് അവയെ സംരക്ഷിക്കുന്നതിലൂടെ സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടി സീസണിൽ പ്രാദേശിക വിപണികളിൽ ചെമ്മീന്റെ ലഭ്യത വർധിപ്പിക്കാൻ സഹായിക്കുമെന്ന് എ.സി.ഇയുടെ കീഴിലുള്ള മറൈൻ റിസോഴ്സസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.

നിരോധന കാലയളവിൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്തുന്നതിൽ സഹകരിച്ച വിവിധ അധികാരികൾക്കും, നിയമങ്ങൾ പാലിച്ച് പൂർണ സഹകരണം നൽകിയ മത്സ്യബന്ധന മേഖലക്കും ഡയറക്ടറേറ്റ് നന്ദി അറിയിച്ചു. ബഹ്റൈനിലെ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങൾ കാണിക്കുന്ന പ്രതിബദ്ധതയാണ് ഈ സഹകരണം വ്യക്തമാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ബഹ്റൈനിൽ ചെമ്മീൻ പിടുത്ത നിരോധനം പിൻവലിക്കും
Next Story