യു.എൻ ജനറൽ അസംബ്ലി യോഗത്തിന് ബഹ്റൈൻ ആതിഥ്യം വഹിക്കും
text_fieldsമനാമ: യു.എൻ ജനറൽ അസംബ്ലി യോഗത്തിന് ബഹ്റൈൻ ആതിഥ്യം വഹിക്കും. മാർച്ച് ആറ്, ഏഴ് തീയതികളിലാണ് യോഗം. യു.എൻ സെൻട്രൽ കമ്മിറ്റി തലവന്മാർ പങ്കെടുക്കുന്ന യോഗം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ക്ഷണപ്രകാരമാണ് നടക്കുക.
മുൻ യു.എൻ തലവന്മാർ അംഗങ്ങളായ സഭയാണിത്. ഡോ. ഹാങ് സോങ് സോവിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം നിലവിലെ കമ്മിറ്റി ചെയർപേഴ്സൻ ബഹ്റൈനിൽ നിന്നുള്ള ശൈഖ ഹയ ബിൻത് റാഷിദ് ആൽ ഖലീഫ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സൈബർ സുരക്ഷ, ഇലക്ട്രിക് കുറ്റകൃത്യങ്ങൾ തടയൽ എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ചർച്ചയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

