ഡെലിവറി ബൈക്കിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനം നിർബന്ധമാക്കാൻ നീക്കം
text_fieldsമനാമ: ഡെലിവറി സർവിസുകൾക്കായി ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകളിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനം നിർബന്ധമാക്കാൻ നീക്കം. സതേൺ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് ഹുസൈൻ ദരാജാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിച്ചത്.
റെസിഡൻഷ്യൽ ഏരിയകളിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന ഡെലിവറി ബൈക്കുകൾ സുരക്ഷ ഭീഷണിയുയർത്തുന്നു എന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്നാണ് ഈ നടപടി. ജി.പി.എസ് ട്രാക്കിങ് സംവിധാനം വരുന്നതോടെ അധികൃതർക്ക് വാഹനങ്ങളുടെ സ്ഥാനം, വേഗം എന്നിവ തത്സമയം നിരീക്ഷിക്കാൻ കഴിയും.
സതേൺ മുൻസിപ്പൽ കൗൺസിൽ ഈ നിർദേശം അംഗീകരിച്ച് തുടർനടപടികൾക്കായി മുനിസിപ്പാലിറ്റി-കൃഷി-കാര്യ മന്ത്രിക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

