Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബോ​ർ​ഡ് ഓ​ഫ് പീ​സി​ൽ’...

‘ബോ​ർ​ഡ് ഓ​ഫ് പീ​സി​ൽ’ ബ​ഹ്‌​റൈ​ൻ സ്ഥാ​പ​ക അം​ഗ​മാ​കും

text_fields
bookmark_border
‘ബോ​ർ​ഡ് ഓ​ഫ് പീ​സി​ൽ’ ബ​ഹ്‌​റൈ​ൻ സ്ഥാ​പ​ക അം​ഗ​മാ​കും
cancel
camera_alt

വ​ട്ട​മേ​ശ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി വാ​ഷി​ങ്ട​ണി​ൽ സെ​ന്റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ച്ച വ​ട്ട​മേ​ശ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ഗ​സ്സ​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ലും സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ബ​ഹ്‌​റൈ​ന്റെ നി​ർ​ണാ​യ​ക പ​ങ്ക് അ​ദ്ദേ​ഹം ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ലെ ബ​ഹ്‌​റൈ​ൻ സ്ഥാ​ന​പ​തി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ റാ​ഷി​ദ് അ​ൽ ഖ​ലീ​ഫ​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ഗ​സ്സ മു​ന​മ്പി​ലെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച ‘ബോ​ർ​ഡ് ഓ​ഫ് പീ​സി​ൽ’ ബ​ഹ്‌​റൈ​ൻ സ്ഥാ​പ​ക അം​ഗ​മാ​യി ചേ​രു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ബ​ഹ്‌​റൈ​ൻ പി​ന്തു​ണ ന​ൽ​കും.

2020ലെ ​സ​മാ​ധാ​ന ക​രാ​ർ മി​ഡി​ൽ ഈ​സ്റ്റി​ൽ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ പു​തി​യ പാ​ത തു​റ​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ബ​ഹ്‌​റൈ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ഷി​ങ്ട​ണി​ൽ വെ​ച്ച് ന​ട​ന്ന ‘ശൈ​ഖ സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ ഖ​ലീ​ഫ ആ​ഗോ​ള സ്ത്രീ ​ശാ​ക്തീ​ക​ര​ണ പു​ര​സ്കാ​രം 2026’-ന്റെ ​പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലും ഡോ. ​അ​ൽ സ​യാ​നി പ​ങ്കെ​ടു​ത്തു.

യു.​എ​ൻ വി​മ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​സീ​മ സാ​മി ബ​ഹൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഭ​ര​ണ​രം​ഗ​ത്തും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ബ​ഹ്‌​റൈ​നി​ലെ സ്ത്രീ​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain to become founding member of 'Board of Peace'
Next Story