ബഹ്റൈൻ തിരൂർ കൂട്ടായ്മ ഏഴാം വാർഷികവും കുടുംബസംഗമവും
text_fieldsബഹ്റൈൻ തിരൂർ കൂട്ടായ്മ ഏഴാം വാർഷിക പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ ഏഴാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ 35 വർഷത്തിലേറെ ബഹ്റൈൻ ഹോം ഡിപ്പാർട്ട്മെന്റിൽ സേവനം ചെയ്ത് വിരമിച്ച കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിന് കൂട്ടായ്മയുടെ സ്നേഹോഷ്മളമായ ആദരവ് ഡോക്ടർ യാസർ ചോമയിൽ നൽകി.
2026-27 വർഷത്തേക്കുള്ള മെംബർഷിപ് കാമ്പയിൻ അഷ്റഫ് കുന്നത്ത് പറമ്പിൽ മുഹമ്മദ് ഇല്യാസിന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ കലാകാരന്മാരുടെയും ഗസൽ ബഹ്റൈനിന്റെ മുട്ടിപ്പാട്ടും ഗ്രൂപ് മെംബർമാരുടെ സംഗീത നിശയും വിവിധ കലാപരിപാടികളും നടന്നു.
തിരൂർ കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡോ. യാസർ ചോമയിൽ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മ രക്ഷാധികാരി ഷെമീർ പൊട്ടച്ചോല, അഷ്റഫ് പൂക്കയിൽ, അനൂപ് റഹ്മാൻ, സതീശൻ പടിഞ്ഞാറേക്കര, പ്രോഗ്രാം കോഓഡിനേറ്റർ ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സമ്മാനങ്ങൾ ഇബ്രാഹിം പാറപ്പുറം, താജുദ്ദീൻ, മമ്മുക്കുട്ടി, ജിതിൻ ദാസ്, നജ്മുദ്ദീൻ, ശ്രീനിവാസൻ, റഷീദ്, ഫാറൂഖ് തിരൂർ, ഇബ്രാഹിം പരിയാപുരം എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ ജന. സെക്രട്ടറി പി. മുജീബ് റഹ്മാൻ സ്വാഗതവും ഫിനാൻസ് കോഓഡിനേറ്റർ റമീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

