Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ തിരൂർ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ബഹ്‌റൈൻ തിരൂർ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം ഉമ്മുൽ ഹസ്സം ബാങ്കോക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് അഷ്‌റഫ് കുന്നത്ത് പറമ്പിലിെന്‍റ അധ്യക്ഷതയിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി സമയത്ത് തിരൂർ കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ബഹ്റൈനിലും നാട്ടിലുമുള്ള ആളുകൾക്ക് വളരെയേറെ ഉപകാരപ്രദമായെന്നും കൂട്ടിച്ചേർത്തു.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ്, തണൽ തിരൂർ സ്ഥാപകൻ ഷാദ് തിരൂർ മുഖ്യാതിഥികളായി പങ്കെടുത്തു. കൂട്ടായ്മ വൈസ് പ്രസിഡൻറുമാരായ വാഹിദ് ബിയ്യാത്തിൽ, ഷമീർ പൊട്ടച്ചോല, സതീഷൻ പടിഞ്ഞാറേക്കര, അനൂപ് റഹ്മാൻ, പി.കെ അഷ്റഫ്, ഫാറൂഖ് തിരൂർ എന്നിവർ സംസാരിച്ചു. കിങ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഫിസിഷ്യൻ ഡോ. യാസർ ചോമയിൽ ആരോഗ്യ പ്രഭാഷണം നടത്തി.

എക്സിക്യൂട്ടിവ് അംഗം ഇസ്മായിലിെന്‍റ നേതൃത്വത്തിൽ കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും ടീം പവിഴദ്വീപ് അവതരിപ്പിച്ച കലാപരിപാടികളും കുടുംബസംഗമത്തിന് മാറ്റ് കൂട്ടി. ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നിസാർ കീഴേപ്പാട്ട് നന്ദിയും പറഞ്ഞു. ഉസ്മാൻ പാറപ്പുറം, റമീസ്, മമ്മുക്കുട്ടി, മുസ്തഫ മുത്തു, ഷിയാസ്, ജിതിൻ ദാസ്, റഷീദ് വെട്ടം, ഇബ്രാഹീം എന്ന കുഞ്ഞാവ, മെഹർ, ശ്രീനിവാസൻ, അയ്യൂബ്, മംഗലം സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Tirur Community Family Reunion
Next Story