ബഹ്റൈൻ തൃശൂർ കുടുംബം ക്രിസ്മസ് -പുതുവർഷാഘോഷം സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ തൃശൂർ കുടുംബം തങ്ങളുടെ ക്രിസ്മസ്-പുതുവർഷാഘോഷ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ തൃശൂർ കുടുംബം തങ്ങളുടെ ക്രിസ്മസ്, പുതുവർഷാഘോഷവും വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. സമന്വയം 2026 എന്ന പേരിൽ വെള്ളിയാഴ്ച അദ് ലിയബാങ് സാങ് തായി ഹോട്ടലിൽവെച്ചായിരുന്നു പരിപാടി. സമിതി വൈസ് പ്രസിഡന്റ് ജതീഷ് നന്ദിലത്ത് സ്വാഗതം പറഞ്ഞു.ലേഡീസ് വിങ് ഒരുക്കിയ അറബിക് ഡാൻസ്, ഗർഭ ഡാൻസ്, സിനിമാറ്റിക് ഡാൻസ് അരങ്ങേറി. ബഹറൈനിലെ സംഗീത അധ്യാപകൻ സന്തോഷ് മാഷിന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന് കാണികളുടെ മനംകവർന്നു.
മ്യൂസിക് ബാൻഡ് ബീറ്റ്സ് ഓഫ് അൽ ജസീറ ഒരുക്കിയ മ്യൂസിക്കൽ നൈറ്റ് ശ്രദ്ധേയമായി. ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, അറിയപ്പെടുന്ന സാമൂഹിക-സാംസ്കാരിക സംഘടന പ്രവർത്തകരായ സയ്യിദ് ഹനീഫ, ഗഫൂർ കൈപ്പമംഗലം, സോപാനം വാദ്യകലാസംഘത്തിന്റെ കുലപതി സന്തോഷ് കൈലാസ് ആശാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
പുതിയ ബി.ടി.കെ പ്രസിഡന്റായി അനീഷ് പത്മനാഭൻ, വൈസ് പ്രസിഡന്റ് ജതീഷ് നന്ദിലത്ത്, സെക്രട്ടറി അനൂപ് ചുങ്കത്ത്, ജോ. സെക്രട്ടറി ജിന്റോ വർഗീസ്, ട്രഷറർ നീരജ് ഇളയിടത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി നിജേഷ് മാള, മെംബർഷിപ് സെക്രട്ടറി അജിത് മണ്ണത്ത്, സോഷ്യൽ മീഡിയ വിഭാഗം അഷ്റഫ് ഹൈദ്രു, സ്പോർട്സ് വിഭാഗം വിമൽ കുണ്ടോളി, ഫൗണ്ടർ മെംബർ വിനോദ് ഇരിക്കാലി എന്നിവർ പുതിയ സ്ഥാനം ഏൽക്കുകയും വനിത വിഭാഗം പ്രസിഡന്റ് ഷോജി ജിജോ, സെക്രട്ടറി ജോയ്സി സണ്ണി, ട്രഷറർ പ്രസീദ ജതീഷ്, എന്റർടൈൻമെന്റ് സെക്രട്ടറി പ്രജുല അജിത്ത് എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
ആരവം നാടൻപാട്ടുകൂട്ടം ഒരുക്കിയ വ്യത്യസ്തമാർന്ന ദൃശ്യവിരുന്നും ഉണ്ടായിരുന്നു. എക്സിക്യുട്ടിവ് അംഗം ഷാജഹാൻ കരുവന്നൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

