‘ബഹ്റൈൻ തൃശൂർ കുടുംബം’ കുടുംബസംഗമം
text_fieldsബി.ടി.കെ സംഘടിപ്പിച്ച കുടുംബസംഗമം
മനാമ: ‘ബഹ്റൈൻ തൃശൂർ കുടുംബം’ (ബി.ടി.കെ) വിപുലമായ പരിപാടികളോടെ കുടുംബസംഗമം നടത്തി. പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളെ നോർക്കയിൽ രജിസ്റ്റർ ചെയ്യിക്കുകയും അംഗത്വ കാർഡ് നൽകുകയും ചെയ്തു. സാമൂഹിക പ്രവർത്തകനും ബഹ്റൈൻ കേരളീയ സമാജം നോർക്ക പ്രതിനിധിയുമായ കെ.ടി. സലീം സംസാരിച്ചു.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രെയിനിങ് സെന്റർ കോഓഡിനേറ്ററും ലൈഫ് സപ്പോർട്ട് കോഴ്സ് ഇൻസ്ട്രക്ടറുമായ ശശികല ശശികുമാർ, ഹൃദയാഘാതം സംഭവിക്കുന്നവർക്ക് നൽകേണ്ട സി.പി.ആറിനെക്കുറിച്ച് ബോധവത്കരണം നടത്തി. രാജീവ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി ജോഫി ഭാവിപരിപാടികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് ഹൈദ്രു, എന്റർടെയിൻമെന്റ് സെക്രട്ടറി സിരൻ, എക്സിക്യൂട്ടിവ് മെംബർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അനൂപ് സ്വാഗതവും ട്രഷറർ നീരജ് നന്ദിയും പറഞ്ഞു.

