ബഹ്‌റൈൻ തൃശൂർ കുടുംബം ഓണാഘോഷം
text_fieldsബഹ്‌റൈൻ തൃശൂർ കുടുംബം സംഘടിപ്പിച്ച ഓണാഘോഷം
മനാമ: ബഹ്‌റൈൻ തൃശൂർ കുടുംബം സംഘടിപ്പിച്ച ഓണാഘോഷം 'പൊന്നോണം 2025' പ്രൗഢഗംഭീരമായി. സൽമാനിയ കെ-സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കലാകായിക വിനോദങ്ങൾ, സംഗീതം, നൃത്തം, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് മനോഹരമായി. മലയാളികളുടെ പ്രിയ പാട്ടുകാരിയും സിനിമാപിന്നണി ഗായികയുമായ ഡോ. സൗമ്യ സനാതനനാണ് മുഖ്യാതിഥിയായെത്തിയത്. പൊന്നോണം 2025 കൺവീനർ സാജു ജോസ് മുല്ലപ്പിള്ളി, ജോയൻറ് കൺവീനർ അർജുൻ ഇത്തിക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബി.ടി.കെ. പ്രസിഡൻറ് ജോഫി നീലങ്കാവിൽ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, ജോയൻറ് സെക്രട്ടറി ജതീഷ് നന്തിലത്ത്, വൈസ് പ്രസിഡൻറ് അനീഷ് പത്മനാഭൻ, എൻറർടൈൻമെൻറ് സെക്രട്ടറി നിജേഷ് മാള, മെമ്പർഷിപ് സെക്രട്ടറി അജിത് മണ്ണത്ത്, സോഷ്യൽ മീഡിയ വിഭാഗം അഷ്‌റഫ് ഹൈദ്രു, ഫൗണ്ടർ അംഗം വിനോദ് ഇരിക്കാലി തുടങ്ങിയവർ പങ്കെടുത്തു. ലേഡീസ് വിംഗ് പ്രസിഡൻറ് ഷോജി ജിജോ, സെക്രട്ടറി ശ്രീമതി ജോയ്സി സണ്ണി, ട്രഷറർ പ്രസീത ജതീഷ് എന്നിവരടങ്ങിയ വനിതവിഭാഗം അംഗങ്ങളും സുരേഷ്ബാബു, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ മുഖ്യാതിഥികളായി ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ജനത ഗ്യാരേജ് മാനേജിങ് ഡയറക്ടർ ബിജു, അജേഷ് കണ്ണൻ, ഇരിങ്ങാലക്കുട സംഗമം സെക്രട്ടറി വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോയൻറ് കൺവീനർ അർജ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

