ബഹ്റൈൻ തൃശൂർ കുടുംബം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി
text_fieldsബഹ്റൈൻ തൃശൂർ കുടുംബം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ
വിജയികൾ
മനാമ: ബഹ്റൈനിലെ തൃശൂർ സ്വദേശികളുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശൂർ കുടുംബം സീസൺ-1 ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
കരാനയിലെ ഹോം ഓഫ് ബാഡ്മിന്റൺ കോർട്ടിൽ നടത്തിയ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു. വിപിൻ-ഡെറിൻ ടീം വിജയികളും സക്കി-ഫരീദ് ടീം റണ്ണറപ്പുമായി.
ഡെയ്ലി സ്പോർട്സ് സ്പോൺസർ ചെയ്ത ട്രോഫികളും എയർഹോം ട്രാവൽസ് സ്പോൺസർ ചെയ്ത കാഷ് അവാർഡുകളും ബി.ടി.കെ സ്പോർട്സ് സെക്രട്ടറി വിജോ വർഗീസ്, ബി.ടി.കെ സെക്രട്ടറി അനൂപ് ചുങ്കത്ത് എന്നിവർ കൈമാറി.
കാർ ട്രേഡിങ് ഡബ്ല്യു.എൽ.എൽ, എൻ.ഇ.സി എന്നിവർ സ്പോൺസർമാരായ ടൂർണമെന്റിന് സ്പോർട്സ് സെക്രട്ടറി വിജോ വർഗീസ്, ബി.ടി.കെ പ്രസിഡന്റ് ജോഫി ജോസ്, ട്രഷറർ നീരജ് നാരായണൻ, വൈസ് പ്രസിഡന്റ് സലിം ഇബ്രാഹിം, ജോയന്റ് സെക്രട്ടറി വിനോദ് ഇരിക്കലി, ഫൗണ്ടർ മെംബറായ നിജേഷ് മാള എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി.

