കാത്തിരിപ്പ് വിഫലം; ബഹ്റൈനിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
text_fieldsമനാമ: കാത്തിരിപ്പുകളെയും പ്രതീക്ഷകളെയും വിഫലമാക്കി കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. 61 വയസ്സുള്ള ഇന്ത്യക്കാരനായ സിൽവസ്റ്റർ ഡിസൂസയെയാണ് വ്യാഴാഴ്ച മുതൽ വെസ്റ്റ് റിഫയിൽനിന്ന് കാണാതായത്. പൊലീസിനും ഇന്ത്യൻ എംബസിക്കും മകൻ പരാതി നൽകിയിരുന്നു.
അദ്ദേഹം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചെന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച പുലർച്ച മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സ്ട്രോക്ക് വന്നിട്ടുള്ള ഡിസൂസക്ക് ഓർമക്കുറവുമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

