ബഹ്റൈൻ പ്രതിഭ വനിതദിനത്തോടനുബന്ധിച്ച് ‘വാക്കരങ്ങ്’ സെമിനാർ സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ പ്രതിഭ വനിതദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കരങ്ങ്
മനാമ: ബഹ്റൈൻ പ്രതിഭ രിഫ മേഖല വനിത വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതദിനത്തോടനുബന്ധിച്ച് ‘വാക്കരങ്ങ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു . പ്രതിഭ രിഫ മേഖല കമ്മിറ്റി നടത്തിവരുന്ന അരങ്ങ് 2k25 എന്ന കലാ കായിക വിജ്ഞാന പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തിയത്.
‘സ്ത്രീ സ്വാതന്ത്ര്യവും മാധ്യമ സ്വാധീനവും’ എന്ന വിഷയത്തിൽ മുതിർന്ന പത്ര പ്രവർത്തകയും വാർത്ത അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. ‘പ്രവാസവും മാനസിക സമ്മർദവും’ എന്ന വിഷയം കൈകാര്യം ചെയ്തത് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്മെന്റ് യൂനിറ്റ് ഹെഡ്, സൈക്യാട്രി ഡിപ്പാർട്മെന്റിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫെബ പേർസി പോൾ ആയിരുന്നു. നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രഭാഷകർ വനിതകളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കുകയും ചെയ്തു.
പരിപാടിക്ക് വനിതവേദി രിഫ മേഖല കൺവീനർ സരിത മേലത്ത് സ്വാഗതം പറയുകയും പ്രോഗ്രാം കൺവീനറും മേഖല ജോ. സെക്രട്ടറിയുമായ രഞ്ജു ഹരീഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. അരങ്ങ് 2k25ന്റെ ചെയർ പേഴ്സനും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ ഷീബ രാജീവൻ സംസാരിച്ചു. അതിഥികൾക്കുള്ള ഉപഹാരം വനിതവേദി സെക്രട്ടറി റീഗ പ്രദീപും വനിത വേദി പ്രസിഡന്റ് ഷമിതാ സുരേന്ദ്രനും ചേർന്ന് കൈമാറി. മേഖല വനിത വേദി എക്സിക്യൂട്ടിവ് അംഗം രമ്യ മഹേഷ് പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു. മേഖല വനിത വേദി ജോ. കൺവീനർ അഫ്സില അൻവർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.