ബഹ്റൈൻ പ്രതിഭ വടംവലി മത്സരം: ടീം അരിക്കൊമ്പൻസ് ജേതാക്കൾ
text_fieldsബഹ്റൈൻ പ്രതിഭ വടംവലി മത്സരത്തിൽ ജേതാക്കളായ ടീം അരിക്കൊമ്പൻസ്
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖലയിലെ മനാമ യൂനിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ടീം അരിക്കൊമ്പൻസ് ജേതാക്കളായി. സിഞ്ച് അൽ അഹ്ലി ഗ്രൗണ്ടിൽവെച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ടീം ബഹ്റൈൻ പ്രതിഭയെ പരാജയപ്പെടുത്തിയാണ് അരികൊമ്പൻസ് ജേതാക്കളായത്. ടീം ആര്യൻസ് മൂന്നാം സ്ഥാനം നേടി.
പതിനൊന്ന് ടീമുകൾ പങ്കെടുത്ത വടംവലി ടൂർണമെന്റ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രസിഡന്റ് ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി. നാരായണൻ, എൻ.വി. ലിവിൻ കുമാർ, മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ് റഥിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി രാജേഷ് അറ്റാച്ചേരി സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ബാബു സി.വി അധ്യക്ഷത വഹിക്കുകയും കൺവീനർ റിനീഷ് സി.കെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജേതാക്കളായ അരിക്കൊമ്പൻസിനുള്ള ട്രോഫി സി.വി. നാരായണനും, കാഷ് അവാർഡ് പയ്യന്നൂർ സഹകരണ ആശുപത്രി ഡയറക്ടർ കെ.സി രാജനും, രണ്ടാം സ്ഥാനം നേടിയ പ്രതിഭ ടീമിനുള്ള ട്രോഫി എൻ.വി ലിവിൻ കുമാറും, കാഷ് അവാർഡ് ബിനു മണ്ണിലും, മൂന്നാം സ്ഥാനം നേടിയ ടീം ആര്യൻസിനുള്ള ട്രോഫി നിരൻ സുബ്രഹ്മണ്യനും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

