ബഹ്റൈൻ പ്രതിഭ സോക്കർ കപ്പ് സീസൺ മൂന്നിന് ഇന്ന് തുടക്കം
text_fieldsസോക്കർ കപ്പ് സീസൺ മൂന്നിന് മുന്നോടിയായി നടന്ന
ടീമുകളുടെ മീറ്റിങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ സോക്കർ കപ്പിന്റെ മൂന്നാം സീസൺ ഇന്ന് ആരംഭിക്കും. വൈകീട്ട് ഒമ്പതിന് സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിൽ മൂന്നാം സീസണിലെ ആദ്യ മത്സരത്തിന് തുടക്കമാകും. മേയ് 15, 16, 22, 23 തീയതികളിലായി നടക്കുന്ന ടൂർണമെന്റിൽ 16 സെമി -പ്രഫഷനൽ ടീമുകൾ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ബഹ്റൈൻ പ്രതിഭ കേന്ദ്ര കായിക വേദി ബഹ്റൈൻ കെ.എഫ്.എയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രതിഭ സോക്കർ കപ്പ് മൂന്നാം സീസണിന്റെ ഭാഗമായുള്ള ടീമുകളുടെ മീറ്റിങ് പ്രതിഭ ഹാളിൽ ചേർന്നു. പ്രസ്തുത ചടങ്ങിൽ സോക്കർ കപ്പിന്റെ മുഖ്യപ്രായോജകരായ ഫർസാന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ രശ്മി രാമചന്ദ്രൻ ടൂർണമെന്റിലെ വിജയികൾക്കായുള്ള ട്രോഫികൾ പ്രകാശിപ്പിച്ചു. പ്രതിഭ വൈസ് പ്രസിഡന്റും സോക്കർകപ്പ് സംഘാടക സമിതി ജനറൽ കൺവീനറുമായ നൗഷാദ് പൂനൂർ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രതിഭ കേന്ദ്ര കായികവേദി കൺവീനർ ഷിജു അധ്യക്ഷത വഹിച്ചു.
പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും സോക്കർ കപ്പിന്റെ ചെയർപേഴ്സനുമായ രാജേഷ് ആറ്റടപ്പ, കായിക വേദി ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം ഗിരീഷ് മോഹനൻ, കെ.എഫ്.എ പ്രസിഡന്റ് അർഷാദ് അഹമ്മദ്, സെക്രട്ടറി സജാദ് സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ടൂർണമെന്റിന്റെ ഫിക്സച്ചർ ലോട്ടിങ് പ്രക്രിയ കേന്ദ്ര കമ്മിറ്റി അംഗം റാഫിയും ഏകോപിപ്പിച്ചു. സംഘാടക സമിതി ജോയന്റ് കൺവീനർ അഫീഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.നാലു ദിവസങ്ങളിലായി നടക്കുന്ന ബഹ്റൈൻ പ്രതിഭ സോക്കർ കപ്പ് സീസൺ മൂന്നിലെ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി ബഹ്റൈനിലെ മുഴുവൻ സോക്കർ പ്രേമികളെയും സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

