ബഹ്റൈൻ പ്രതിഭ റിഫ മേഖല സമ്മേളനം
text_fieldsപ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എം.ടി. വാസുദേവൻ നായർ നഗറിൽ നടന്നു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ ഉദ്ഘാടനം ചെയ്തു. ലോകത്തിനുതന്നെ മാതൃകയും രാജ്യത്തിന് അഭിമാനവും ആകുന്ന മാറ്റങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്, ആ മാറ്റങ്ങളിൽ പ്രവാസികളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ലിവിൻ കുമാർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഷിജു പിണറായി അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി മഹേഷ് കെ.വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ട്രഷറർ ബാബു വി ടി സാമ്പത്തിക റിപ്പോർട്ടും പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം അനിൽ കെ പി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം തെരഞ്ഞെടുത്ത പുതിയ മേഖല കമ്മിറ്റി ഭാരവാഹികളെ കേന്ദ്ര വൈസ് പ്രസിഡന്റ് നിഷ സതീഷ് പ്രഖ്യാപിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ, കേന്ദ്ര കമ്മിറ്റി അംഗം റീഗ പ്രദീപ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികളായി ബാബു വി ടി സെക്രട്ടറി, രഞ്ജു ഹരീഷ് പ്രസിഡന്റ്, ബിനീഷ് ബാബു ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങൾ: ലിജിത്ത് ടി.പി വൈസ് പ്രസിഡന്റ്, ഷിജി വി.കെ ജോയന്റ് സെക്രട്ടറി, ബിനീഷ് ബാബു ട്രഷറർ, ഷൈജു പി, മെമ്പർഷിപ് സെക്രട്ടറി, ജയേഷ് വി.കെ അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി, ഷിജു പിണറായി, ഷമേജ്, ബാലകൃഷ്ണൻ ടി പി, ഷമിത സുരേന്ദ്രൻ, സരിത മേലത്ത്, രമ്യ മഹേഷ്, ബവീഷ് വാളൂർ, റഷീദ് മേപ്പയൂർ, ശ്രീരാജ് കാന്തലോട്ട്, അൻവർ തായാട്ട്, രഖിൽ രവീന്ദ്രൻ, നിതിൻ ആനന്ദ്, പ്രേമൻ കുന്നോത്ത്, സമദ് ചാവക്കാട്
പ്രവാസി പെൻഷൻ വർധിപ്പിക്കുക, നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ മാതാപിതാക്കളെ ഉൾപെടുത്താനും പദ്ധതിയുടെ പ്രയോജനം പ്രവാസം അവസാനിപ്പിച്ച ശേഷവും ലഭ്യമാക്കുക, മയക്ക് മരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന് ശക്തമായ നിയമ നിർമാണം നടത്തുക, ബഹ്റൈനിൽ നിന്നും ദിവസവും കേരളത്തിലെ എയർപോർട്ടുകളിലേക്ക് വിമാന സർവിസ് ഉറപ്പാക്കുക, കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി നൽകുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ചന്ദ്രൻ പിണറായി, ഷിജു പിണറായി, രഞ്ജു ഹരീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

