ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സമ്മേളനം
text_fieldsബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലസമ്മേളനം രാജ്യസഭ എം.പി ഡോ. ജോൺ ബ്രിട്ടാസ്
ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം ഒക്ടോബർ സീതാറാം യെച്ചൂരി നഗറിൽ നടന്നു. ബഹ്റൈൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും എയർ ഇന്ത്യ വിമാന സർവിസുകളുടെ കുറവ് പരിഹരിക്കണമെന്നും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയ പരിധി നീട്ടി നൽകണം എന്നുമുള്ള പ്രവാസി സംബന്ധിയായ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രമേയങ്ങളിലൂടെ സമ്മേളനം അഭ്യർഥിച്ചു. രാജ്യസഭ എം.പി ഡോ. ജോൺ ബ്രിട്ടാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
താമസം നാടിന് പുറത്താണെങ്കിലും പ്രവാസികളുടെ മനസ്സ് ജീവിക്കുന്നത് എക്കാലവും സ്വന്തം നാട്ടിലാണെന്നും ആ നാടിന് വേണ്ടി വലിയ സംഭാവനകൾ എക്കാലവും നൽകിയവരാണ് മലയാളികളായ പ്രവാസി സമൂഹം എന്നും അദ്ദേഹം എടുത്തുപറഞ്ഞു. കേരളം ഭരിക്കുന്ന ഇടതു സർക്കാർ അവരുടെ കൂടെയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വരലയ ഗായകരുടെ സ്വാഗതഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു.
സജീവൻ മാക്കണ്ടി താൽക്കാലിക അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ഗിരീഷ് കല്ലേരി സ്വാഗതം ആശംസിച്ചു. മേഖല സെക്രട്ടറി ബിനു കരുണാകരൻ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി. ശ്രീജിത്ത്, എൻ.വി. ലിവിൻ കുമാർ, ഷംജിത് കോട്ടപ്പള്ളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 2025-2027 പ്രവർത്തന കാലയളവിലേക്ക് അനിൽ സി.കെ സെക്രട്ടറിയും സജീവൻ മാക്കണ്ടി പ്രസിഡന്റുമായി പത്തൊൻപതംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
മേഖല കമ്മിറ്റി ഭാരവാഹികൾ: അനിൽ സി.കെ (സെക്രട്ടറി), സന്തു പടന്നപ്പുറം (ജോ.സെക്രട്ടറി), സജീവൻ മാക്കണ്ടി (പ്രസിഡന്റ്), ഷീല ശശി (വൈസ് പ്രസിഡന്റ്), ഷിജു ഇ.കെ (ട്രഷറർ), ഗിരീഷ് കല്ലേരി (മെമ്പർഷിപ് സെക്രട്ടറി), അനിത മണികണ്ഠൻ (അസി: മെമ്പർഷിപ് സെക്രട്ടറി). എക്സിക്യൂട്ടീവ് അംഗങ്ങൾ: ബിനു കരുണാകരൻ, എൻ.കെ. അശോകൻ, സതീശൻ പി, ബിജു കെ.പി, ബബീഷ്, സജേഷ്, താരിഖ്, കണ്ണൻ മുഹറഖ്, സുനിൽകുമാർ ആയഞ്ചേരി, സുലേഷ്, സുമേഷ്, അജീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

