ബഹ്റൈൻ പ്രതിഭ 30ാം കേന്ദ്ര സമ്മേളനം; ലോഗോ ക്ഷണിച്ചു
text_fieldsമനാമ: ബഹ്റൈനിലെ സാമൂഹിക കലാ സാംസ്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ 40 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ബഹ്റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം ഡിസംബര്‍ 19ന് സഖാവ് സീതാറാം യെച്ചൂരി നഗറില്‍ നടക്കും.
സമ്മേളനത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായും ആഗസ്റ്റ് അഞ്ചിനുമുമ്പ് അയച്ചുകിട്ടുന്നവയില്നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ഉചിതമായ സമ്മാനം നല്കുശമന്നും പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍ എന്നിവര്‍ അറിയിച്ചു.
ബഹ്റൈന്‍ പുറത്തുള്ളവര്‍ക്കും ലോഗോ അയക്കാം. bphelpdeskbh@gmail.com ഇ-മെയില്‍ വിലാസത്തിലേക്കാണ് ലോഗോ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

