ബഹ്‌റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം; സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടത് മാനവികതയുടെ മഹത്തായ മുന്നേറ്റം -കരിവെള്ളൂർ മുരളി
text_fieldsബഹ്‌റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിൽ നിന്ന്
മനാമ: മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടത് എന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തയ്യൽക്കാരനായും കയർ ഫാക്ടറി തൊഴിലാളിയായും തുടങ്ങി ഒരു നാടിനെ, ജനതയെ അവരുടെ ജീവിതത്തെ പുരോഗമനപരമായി മുന്നോട്ട് നയിച്ച കേരളത്തിന്റെ സമരനായകനായി മാറിയ വി.എസ്. അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിലാണ് പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം നടക്കുന്നത് എന്നത് ഏറെ സന്തോഷമുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
കെ.സി.എ ഹാളിൽ ഒരുക്കിയ വി.എസ്. അച്യുതാനന്ദൻ നഗരിയിൽ നടന്ന സമ്മേളനം പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്‍റായി കെ.വി. മഹേഷിനെയും ജനറൽ സെക്രട്ടറിയായി വി.കെ. സുലേഷിനെയും ട്രഷററായി നിഷ സതീഷിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അനിൽ കെ.പി മെംബർഷിപ്പ് സെക്രട്ടറി, നിരൺ സുബ്രഹ്മണ്യൻ, രഞ്ജിത്ത് കുന്നന്താനം ജോയന്റ് സെക്രട്ടറിമാർ, റീഗ പ്രദീപ്, ജയകുമാർ വൈസ് പ്രസിസിഡന്റുമാർ, ഷിജു പിണറായി കലാവിഭാഗം സെക്രട്ടറി, രാജേഷ് എം കെ അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി, റാഫി കല്ലിങ്കൽ ലൈബ്രേറിയൻ.
മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ: മിജോഷ് മൊറാഴ, സജീവൻ എം, സരിത മേലത്ത്, രഞ്ജു ഹരീഷ്, അനിൽ സി.കെ, രാജേഷ് അറ്റാച്ചേരി, ജോഷി ഗുരുവായൂർ, ബാബു വി.ടി, രഞ്ജിത്ത് പൊൻകുന്നം, നുബിൻ അൻസാരി. സ്വാഗതസംഘം കൺവീനർ എൻ.വി. ലിവിൻ കുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് പ്രസിഡന്റ് ബിനു മണ്ണിൽ താൽക്കാലിക അധ്യക്ഷത വഹിച്ചു.
നിഷ സതീഷ്, സുലേഷ് വി.കെ, മഹേഷ് കെ.വി
ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഞ്ജിത്ത് കുന്നന്താനം സാമ്പത്തിക റിപ്പോർട്ടും സതീഷ് കെ.എം ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടും ഗിരീഷ് മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരിസമിതി അംഗങ്ങളായ സി.വി നാരായണൻ, സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, ഷീബ രാജീവൻ, എൻ.കെ വീരമണി, മഹേഷ് യോഗീദാസ്, സതീഷ് കെ.എം, എൻ.വി ലിവിൻ കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബിനു മണ്ണിൽ, മഹേഷ് കെ.വി, ഷീജ വീരമണി, നിഷ സതീഷ് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
സമ്മേളനത്തോടനുബന്ധിച്ച് അനുബന്ധ പരിപാടികളായി വൈബ്‌സ് ഓഫ് ബഹ്‌റൈൻ എന്ന സംഗീത പരിപാടി, നൃത്താധ്യാപിക വിദ്യാശ്രീ ചിട്ടപ്പെടുത്തി ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ അരങ്ങിലെത്തിച്ച സംഗീത നൃത്തശിൽപം 'ഋതു' , കുട്ടികളുടെ കായികമേള, നാടകവേദി അവതരിപ്പിച്ച തെരുവ് നാടകം, രണ്ട് രക്തദാന ക്യാമ്പുകൾ, പ്രസംഗവേദി സംഘടിപ്പിച്ച സ്പീച്ച് മാരത്തോൺ, ബഹ്‌റൈൻ പ്രതിഭ സ്വരലയയും സാഹിത്യവേദിയും ചേർന്നു വയലാർ കാവ്യസന്ധ്യ, ചരിത്ര പ്രദർശനം, സയൻസ് ക്ലബ് സംഘടിപ്പിച്ച എക്സിബിഷൻ-ക്വാണ്ടം ഫിസിക്സിന്റെ നൂറാം വാർഷികം, വി.എസ് സമരം തന്നെ ജീവിതം എന്ന പേരിൽ സമൂഹ ചിത്രരചന എന്നീ പരിപാടികളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

