ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം സ്വാഗതസംഘ രൂപവത്കരണത്തിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളന സ്വാഗതസംഘം രൂപവത്കരിച്ചു. 2025 ഡിസംബർ 19ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രതിഭ ഹാളിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, എൻ.കെ വീരമണി, എൻ.വി ലിവിൻ കുമാർ, ഗിരീഷ് മോഹനൻ, കേന്ദ്ര കമ്മിറ്റി അംഗം റീഗ പ്രദീപ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതസംഘം പാനൽ അവതരിപ്പിച്ച് സംസാരിച്ചു. പ്രതിഭ ജോയന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ മഹേഷ് കെ.വി അധ്യക്ഷത വഹിച്ച യോഗത്തിന് മെംബർഷിപ് സെക്രട്ടറി അനീഷ് പി.വി സ്വാഗതം ആശംസിച്ചു. ട്രഷറർ രഞ്ജിത്ത് കുന്നന്താനം നന്ദി രേഖപ്പെടുത്തി. ബിനു മണ്ണിൽ ചെയർമാനും, എൻ.വി ലിവിൻ കുമാർ ജനറൽ കൺവീനറും, വി.കെ സുലേഷ്, നിഷ സതീഷ് എന്നിവർ ജോയന്റ് കൺവീനർമാരുമായി 251 അംഗ സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്വാഗതസംഘം കൺവീനർമാരും ജോയന്റ് കൺവീനർമാരും: ഗിരീഷ് മോഹനൻ, അനീഷ് പി.വി (സാമ്പത്തികം), മഹേഷ് കെ.വി, നിരൻ സുബ്രഹ്മണ്യൻ (പ്രചരണം), ബിനു കരുണാകരൻ, ജോഷി ഗുരുവായൂർ (വേദി), ഷിജു പിണറായി, രാജേഷ് അറ്റാച്ചേരി (നഗരി), അനിൽ കെ. പി, രജീഷ് വി (രജിസ്ട്രേഷൻ), പ്രദീപ് പതേരി, ബൈജു (മീഡിയ), ജയകുമാർ, സജേഷ് ശിവ (ഭക്ഷണം), റീഗ പ്രദീപ്, അനിൽ സി.കെ (റിസപ്ഷൻ), നൗഷാദ് പൂനൂർ, ജയരാജ് വെള്ളിനേഴി (സ്റ്റേഷനറി), സജീവൻ മാക്കണ്ടി, അജീഷ് കെ.എം (വളന്റിയർ), റാഫി, ഗംഗാധരന് മുണ്ടത് (അനുബന്ധ പരിപാടി - സ്പോര്ട്സ്), നൗഷാദ് പൂനൂർ, ജയേഷ് വി.കെ (അനുബന്ധ പരിപാടി രക്ത ദാനം). സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

