ഗോൾഡൻ ജൂബിലി ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ സ്വിമ്മിങ് അസോസിയേഷൻ
text_fieldsമനാമ: ഗോൾഡൻ ജൂബിലി ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ സ്വിമ്മിങ് അസോസിയേഷൻ. സ്ഥാപിതമായതിന്റെ 50 ആണ്ടുകൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ജൂലൈ 14ന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ സുവർണ ജൂബിലി ആഘോഷം വിശാലമായി സംഘടിപ്പിക്കും.
ഈ പരിപാടിയിൽ അസോസിയേഷന്റെ നേട്ടങ്ങളുടെ ചരിത്രത്തെ എടുത്തുകാട്ടുകയും രാജ്യത്ത് ജല കായിക വിനോദങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച നീന്തൽക്കാർ, ഭരണാധികാരികൾ, മുൻ പ്രസിഡന്റുമാർ എന്നിവരെ ആദരിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് അനുസൃതമായി, കായികതാരങ്ങളുടെ മികവ് ഉയർത്തുന്നതിനായി പരിശ്രമിക്കുന്നത് തുടരാൻ പ്രചോദിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

