Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ സ​മ്മ​ർ...

ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ ഇ​ന്നു​മു​ത​ൽ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​റു​മാ​യും സ്‌​പേ​സ്‌​ടൂ​ണു​മാ​യും സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ’ ജൂ​ലൈ ഒ​ന്നി​ന് എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ആ​രം​ഭി​ക്കും. ഫെ​സ്റ്റി​വ​ൽ അ​ഞ്ചാ​ഴ്‌​ച നീ​ണ്ടു​നി​ൽ​ക്കും.

ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​തും ഏ​റ്റ​വും വ​ലു​തു​മാ​യ ഫെ​സ്റ്റി​വ​ൽ ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ക​ളി​പ്പാ​ട്ട ബ്രാ​ൻ​ഡു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വി​വി​ധ ടൂ​റി​സം ഓ​ഫ​റു​ക​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബി.​ടി.​ഇ.​എ സി.​ഇ.​ഒ സാ​റാ ബു​ഹി​ജി പ​റ​ഞ്ഞു.


ബി.​ടി.​ഇ.​എ സി.​ഇ.​ഒ സാ​റാ ബു​ഹി​ജി

2022 -2026ലെ ​ബ​ഹ്‌​റൈ​ന്റെ ടൂ​റി​സം സ്ട്രാ​റ്റ​ജി​ക്ക് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ https://bahrain-toy-festival.platinumlist.net/ എ​ന്ന വി​ലാ​സ​ത്തി​ൽ വി​ൽ​പ​ന​ക്കു​ണ്ട്. ടോ​യ് ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ 12 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​യി​രി​ക്കും. രാ​ജ്യ​ത്താ​ദ്യ​മാ​യാ​ണ് ഈ ​ഫെ​സ്റ്റി​വ​ൽ.

കു​ട്ടി​ക​ളു​ടെ പ്രി​യ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന 25 പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ളു​ണ്ടാ​കും. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള കാ​ണി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത വി​നോ​ദ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Summer Toy Festival
News Summary - Bahrain Summer Toy Festival from today
Next Story