Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ല​യു​ടെ സം​ഗ​മ​മാ​യി...

ക​ല​യു​ടെ സം​ഗ​മ​മാ​യി ബ​ഹ്​​റൈ​ൻ സ​മ്മ​ർ ഫെ​സ്​​റ്റി​വ​ൽ

text_fields
bookmark_border
ക​ല​യു​ടെ സം​ഗ​മ​മാ​യി ബ​ഹ്​​റൈ​ൻ സ​മ്മ​ർ ഫെ​സ്​​റ്റി​വ​ൽ
cancel

മ​നാ​മ: ക​ല​യു​ടെ​യും സം​ഗീ​ത​ത്തി​െൻറ​യും വി​രു​ന്നൊ​രു​ക്കു​ന്ന ബ​ഹ്​​റൈ​ൻ സ​മ്മ​ർ ഫെ​സ്​​റ്റി​വ​ലി​െൻറ ര​ണ്ടാം വാ​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​ക​ർ​ഷ​മാ​യ പ​രി​പാ​ടി​ക​ൾ. ആ​ഗ​സ്​​റ്റ്​ 13ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ മു​ഹ​റ​ഖ്​ അ​റാ​ദ്​ ഫോ​ർ​ട്ടി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കോ​വി​ഡ്​ 19 മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ്​​ ആ​ൻ​റി​ക്വി​റ്റീ​സ്​ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ കാ​റു​ക​ളി​ലി​രു​ന്നാ​ണ്​ പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ അ​വ​സ​ര​മു​ള്ള​ത്.

98.4 എ​ഫ്.​എ​മ്മി​ൽ പ​രി​പാ​ടി​ക​ൾ കേ​ൾ​ക്കാ​ൻ ക​ഴി​യും. സം​ഘാ​ട​ക​ർ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന അ​ക​ല​ത്തി​ലാ​യി​രി​ക്ക​ണം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​​യ്യേ​ണ്ട​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങ​രു​ത്.കാ​റി​ലി​രു​ന്ന്​ സം​ഘാ​ട​ക​രി​ൽ ആ​രെ​ങ്കി​ലു​മാ​യി സം​സാ​രി​ക്കു​​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണം. ഒാ​രോ കാ​റി​ലും നാ​ല്​ പേ​രി​ൽ അ​ധി​ക​മു​ണ്ടാ​ക​രു​ത്. പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ്​ ആ​ളു​ക​ൾ ഒ​ത്തു​കൂ​ട​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബ​ഹ്​​റൈ​ൻ ടി.​വി​യി​ലും 98.4 എ​ഫ്.​എ​മ്മി​ലും 95 എ​ഫ്.​എ​മ്മി​ലും പ​രി​പാ​ടി ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും.

അ​തോ​റി​റ്റി​യു​ടെ @culturebah, @ bahrainsummerfestival എ​ന്നീ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പി​ന്നീ​ട്​ പ​രി​പാ​ടി​ക​ൾ ല​ഭ്യ​മാ​കും. ആ​ഗ​സ്​​റ്റ്​ 13ന്​ ​റ​ഷ്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ റ​ഷ്യ​യി​ലെ യൂ​ത്ത്​ സി​ഫ​ണി ഒാ​ർ​ക്ക​സ്​​ട്ര അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി, 14ന്​ ​ഇ​ന്തോ​നേ​ഷ്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ അ​വ​ത​രി​പ്പി​ക്കു​ന്ന സെ​ന്ത്ര​വാ​സി നൃ​ത്തം എ​ന്നി​വ​യാ​ണ്​ ഇൗ ​ആ​ഴ്​​ച​യി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. ശി​ൽ​പ​ശാ​ല​ക​ൾ, ലൈ​വ്​ കു​ക്കി​ങ്​ എ​ന്നി​വ​യു​മു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ @Nakhoolbah, www.bahrainsummer.bh എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain summer festivalBahrain News
Next Story