Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുവൈത്തിനു നേരെയുണ്ടായ...

കുവൈത്തിനു നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ

text_fields
bookmark_border
കുവൈത്തിനു നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ
cancel

മനാമ: കുവൈത്തിലെ ജനവാസ കേന്ദ്രങ്ങൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കും നേരെ ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.

രാജ്യത്തെ ഒരു ചൈനീസ് കമ്പനിക്ക് കീഴിലുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇത് ഒരു തൊഴിലാളിയുടെ മരണത്തിനും കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾക്കും കാരണമാവുകയും ചെയ്തു. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്തുമായി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinistryIran attackBahrainKuwait
News Summary - Bahrain strongly condemns Iranian attacks on Kuwait
Next Story