ശക്തമായി അപലപിച്ച് ബഹ്‌റൈൻ
text_fieldsജുഫൈറിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നു
മനാമ: ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ നടന്ന ഈ കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വ തത്വങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ചില സ്ഥലങ്ങളിൽ മിസൈലുകൾ പതിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.
തങ്ങളുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ അടിയന്തരവും ശക്തവുമായ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ബഹ്‌റൈൻ അഭ്യർത്ഥിച്ചു. ഇറാനിൽ ഉള്ള ബഹ്‌റൈൻ പൗരന്മാരോട് സുരക്ഷാ മുൻകരുതലായി എത്രയും വേഗം തിരികെ മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

