ബഹ്റൈൻ: കർശന നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
text_fieldsമനാമ: കോവിഡ് -19 മുൻകരുതലിെൻറ ഭാഗമായി നൽകിയിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാ ലയം ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ അധികം കൂടി നിൽക്കരുത് എന്ന നിർദേശം കഴിഞ്ഞ ദിവസം നൽകിയിരുന് നു. ഇതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
രാജ്യത്തെ പൗരൻമാരുടെയും പ്രവാസികളുടെയും സുരക്ഷക്കായാണ് മുൻ കരുതൽ നടപടികൾ എന്നും എല്ലാവരും നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളൂ എന്നും അധികൃതർ പറഞ്ഞു. രോഗം വ്യാപിക്കുന്നത് തടയാനുള്ള നിർദേശങ്ങൾ ലംഘിച്ചാൽ പൊതുജനാരോഗ്യ നിയമം ആർട്ടിക്ക്ൾ 121 പ്രകാരം മൂന്ന് മധാസം വരെ തടവോ 1000 മുതൽ 10000 ദിനാർ വരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.
പ്രധാന നിർദേശങ്ങൾ
- ജോലിക്കോ മരുന്ന് വാങ്ങാനോ ആശുപത്രിയിൽ പോകാനോ അവശ്യ വസ്തുക്കൾ വാങ്ങാനോ മാത്രം വീടിന് പുറത്തിറങ്ങണം.
- വീടിന് പുറത്തോ പൊതു റോഡുകളിലോ അഞ്ചുപേരിൽ അധികം കൂടിനിൽക്കാനോ ഇരിക്കാനോ പാടില്ല. പാർക്കുകളിലും ബീച്ചുകളിലും കൂടിച്ചേരലുകൾ പാടില്ല.
- വിവാഹം ഉൾപ്പെടെ കുടുംബ, സാമൂഹിക കൂട്ടായ്മകളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. സംസ്കാര ചടങ്ങുകളിൽ ബന്ധുക്കളെ മാത്രം പെങ്കടുപ്പിക്കണം.
- ക്യൂ നിൽക്കുേമ്പാഴും ഷോപ്പിങ് സെൻററുകൾ േപാലുള്ള സ്ഥലങ്ങളിലും ആളുകൾ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം.
- ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
