Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ്...

ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് ഡേ; ആഘോഷത്തിൽ പ​ങ്കു​ചേ​ർ​ന്ന് ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് ഡേ; ആഘോഷത്തിൽ പ​ങ്കു​ചേ​ർ​ന്ന് ഹ​മ​ദ് രാ​ജാ​വ്
cancel
camera_alt

ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് ഡേ​യു​ടെ

ഭാ​​ഗ​മാ​യി ക​ട​ൽ കാ​യി​ക

വി​നോ​ദ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നെ​ത്തി​യ ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ക​ട​ൽ കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. കാ​യി​കം ഒ​രു ജീ​വി​ത​ശൈ​ലി​യാ​യി മാ​റ്റേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ദേ​ശീ​യ സ്വ​ത്വ​ത്തി​ലു​ള്ള അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു രാ​ജാ​വി​ന്റെ സാ​ന്നി​ധ്യം. ബ​ഹ്‌​റൈ​നി​ലെ ജ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും പ്രി​യ​പ്പെ​ട്ട കാ​യി​ക വി​നോ​ദ​വു​മാ​ണ് ക​ട​ൽ അ​ധി​ഷ്ഠി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് രാ​ജാ​വ് ഓ​ർ​മി​പ്പി​ച്ചു.

സ്പോ​ർ​ട്സ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. രാ​ജ്യ​ത്തെ കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കും ഉ​പ​ജീ​വ​ന​ത്തി​നും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​ക്കും വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് ബ​ഹ്‌​റൈ​നി​ലെ ക​ട​ൽ സ​മ്പ​ത്തെ​ന്നും, മു​ത്തു​ക​ൾ, മ​ത്സ്യ​സ​മ്പ​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം​ചെ​യ്യു​ന്ന​തി​നും അ​വ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും വ​രും കാ​ല​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹ​മ​ദ് രാ​ജാ​വ് ആ​ഹ്വാ​നം​ചെ​യ്തു.

ഇ​ത് ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ പോ​സി​റ്റി​വ് എ​ന​ർ​ജി​യും ഐ​ക്യ​വും വ​ള​ർ​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കും. കൂ​ടാ​തെ രാ​ജ്യ​ത്തി​ന്റെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്താ​ൻ പൗ​ര​ന്മാ​രെ​യും പ്ര​വാ​സി​ക​ളെ​യും അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadBahrain NewsBahrain Sports Daygulf news malayalam
News Summary - Bahrain Sports Day; King Hamad joins celebrations
Next Story