ബഹ്‌റൈൻ സോപാനം വാദ്യകലാസംഘത്തിന്റെ സോപാന സംഗീതയാത്രക്ക് കൊല്ലൂരിൽ തുടക്കമായി
text_fieldsബഹ്‌റൈൻ സോപാനം വാദ്യകലാസംഘം
മനാമ : പ്രവാസലോകത്തെ ഏറ്റവും വലിയ വാദ്യകലാ കൂട്ടായ്മയായ ബഹ്‌റൈൻ സോപാനം വാദ്യകലാസംഘത്തിന്റെ രണ്ടാമത് സോപാന സംഗീത പരിക്രമണത്തിന് ഇന്നെലെ കൊല്ലൂരിൽ തുടക്കമായി. ഒരാഴ്ച നീളുന്ന യാത്ര കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 24 ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ചശേഷം ആഗസ്റ്റ് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. കേരളത്തിന്റെ തനത് സംഗീതശാഖയായ സോപാനസംഗീതത്തിന്റെ പഠനവും പ്രചാരണവുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനസംഗീതവും വിവിധ വാദ്യകലകളും അഭ്യസിച്ച സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന ബഹ്‌റൈൻ പ്രവാസികളായ 30 അംഗ ഗായകസംഘമാണ് യാത്രയിൽ പങ്കെടുക്കുന്നത്.
സോപാനരത്നം അമ്പലപ്പുഴ വിജയകുമാറും സോപാനം ഗുരു സന്തോഷ് കൈലാസും ചേർന്നാണ് സോപാനസംഗീത യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. 24 ക്ഷേത്രസങ്കേതങ്ങളിലായി നടക്കുന്ന യാത്രയുടെ ഭാഗമായി സോപാനസംഗീത ശാഖയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ 13 ഗുരുക്കന്മാരെ വിവിധ ക്ഷേത്രങ്ങളിൽവെച്ച് ആദരിക്കുന്ന ‘ആചാര്യവന്ദനം’ ചടങ്ങും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

