ബഹ്‌റൈൻ എസ്.എൻ.സി.എസ് പുതിയ ഭരണസമിതി ചുമതലയേറ്റു
text_fieldsമനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) 2026-27 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. സൊസൈറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റത്. സൊസൈറ്റിയുടെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകൾ ഭരണസമിതിയുടെ ഭാഗമായെന്നത് ഇത്തവണത്തെ ഭരണസമിതിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.
സുനീഷ് സുശീലൻ ചെയർമാനായും അനിയൻ നാണു വൈസ് ചെയർമാനായും ചുമതലയേറ്റു. പ്രകാശ് കെ. പി. ആണ് ജനറൽ സെക്രട്ടറി. സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായും അനിമോൻ ചന്ദ്രൻ ട്രഷററായും സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷററായും പ്രവർത്തിക്കും. സംഗീത ഗോകുൽ കൾച്ചറൽ സെക്രട്ടറിയായും, ഷിബു രാഘവൻ മെമ്പർഷിപ്പ് സെക്രട്ടറിയായും, അരുൺകുമാർ വെൽനെസ്സ് സെക്രട്ടറിയായും, സുധ സുനിൽ എജുക്കേഷൻ സെക്രട്ടറിയായും, ഷോബി രാമകൃഷ്ണൻ കമ്മ്യൂണിറ്റി സ്പോക്സ്മാനായും, അജികുമാർ ഇന്റർണൽ ഓഡിറ്ററായും ചുമതലകൾ നിർവഹിക്കും.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ ഉൾക്കൊണ്ട് മാനവമൈത്രിയും സാമൂഹിക സേവനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി സൊസൈറ്റി മുന്നോട്ടുപോകുമെന്ന് ചെയർമാൻ സുനീഷ് സുശീലനും ജനറൽ സെക്രട്ടറി പ്രകാശ് കെ. പിയും വ്യക്തമാക്കി. സൊസൈറ്റിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയും സഹകരണവും ഇരുവരും അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

