Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വയം...

സ്വയം നിരീക്ഷണത്തിലുള്ളവരെ​ പിന്തുടരാൻ സ്​മാർട്ട്​ കൈവളയുമായി ബഹ്​റൈൻ

text_fields
bookmark_border
smart-braclet
cancel

മനാമ: കോവിഡ്​ -19 നിരീക്ഷണത്തിൽ കഴിയുന്നവരെ പിന്തുടരുന്നതിന്​ ഇലക്​ട്രോണിക്​ കൈവള അവതരിപ്പിച്ച്​ ബഹ്​റൈൻ. ര ോഗികളുടെ സമ്പർക്ക ശൃംഗല കണ്ടെത്തുന്നതിന്​ അവതരിപ്പിച്ച ‘be aware’ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ്​ സ്​മാർട്ട് ​ കൈവള പ്രവർത്തിക്കുന്നത്​​.

സ്വയം നിരീക്ഷണത്തിൽ കഴിയുന്ന വ്യക്​തികൾ ഇത്​ ധരിക്കണമെന്ന്​ ഇൻഫർമേഷൻ ആൻറ്​ ഇ ഗവൺമ​െൻറ്​ അതോറിറ്റി ചീഫ്​ എക്​സിക്യൂട്ടീവ്​ മുഹമ്മദ്​ അലി അൽ ക്വഇൗദ്​ പറഞ്ഞു. ഇവർ ഫോണി​ന്‍റെ 15 മീറ്റർ പരിധിക്ക്​ പുറത്ത്​ പോയാൽ മോണിറ്ററിങ്​ സ്​റ്റേഷനിൽ വിവരം ലഭിക്കും. ഉടൻതന്നെ അവർക്ക്​ മുന്നറിയിപ്പ്​ സന്ദേശം നൽകും.

നിയമം ലംഘിക്കുന്നവർക്ക്​ മൂന്ന്​ മാസത്തിൽ കുറയാത്ത തടവും 1000 ദിനാർ മുതൽ 10000 ദിനാർ വരെ പിഴയുമാണ്​ ശിക്ഷ.
സ്​മാർട്ട്​ ബ്രേസ്​ലെറ്റ്​ ചാർജ്​ ചെയ്​ത്​ സൂക്ഷിക്കണമെന്ന്​ അധികൃതർ ഒാർമിപ്പിച്ചു. പുറമേ, ലൊക്കേഷൻ, ബ്ലൂടൂത്ത്​, ജി.പി.എസ്​, ഇന്‍റർനെറ്റ്​ എന്നിവ ഒാൺ ആക്കുകയും വേണം. ​െഎ ഫോൺ ഉപയോഗിക്കുന്നവർ ‘allow location access’ ‘ഒാൾവെയ്​സ്​’ എന്ന്​ സെറ്റ്​ ചെയ്യണം.

സ്വയം നിരീക്ഷത്തിൽ ഉള്ളവർ തങ്ങളുടെ സ്​ഥലം അടയാളപ്പെടുത്തണം. ‘set home location’ തെരഞ്ഞെടുത്താണ്​ ഇത്​ ചെയ്യേണ്ടത്​. 444 എന്ന നമ്പറിൽ വിളിച്ച്​ ലൊക്കേഷൻ വിവരം തിരുത്താവുന്നതാണ്​.

ചില സമയങ്ങളിൽ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്​ഥർ ഫോ​േട്ടാ അയച്ചു കൊടുക്കാൻ സന്ദേശം അയക്കും. അപ്പോൾ, മുഖവും ബ്രേസ്​ലെറ്റും വ്യക്​തമായി കാണാൻ കഴിയുന്ന ഫോ​േട്ടാ അയക്കണം. ബ്രേസ്​ലെറ്റ്​ തകരാറിലാക്കാൻ ശ്രമിക്കുന്നത്​ കുറ്റകരമാണ്​.

സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ തങ്ങളുടെ നിരീക്ഷണ കാലാവധി കഴിയുന്നതിന്​ മൂന്ന്​ ദിവസം മുമ്പ്​ 444 എന്ന നമ്പറിൽ വിളിച്ചോ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റ്​ വഴിയോ കോവിഡ്​ -19 ടെസ്​റ്റ്​ ഷെഡ്യൂൾ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19Bahrain Smart Bracelet
News Summary - Bahrain Smart Bracelet in Covid 19 -Gulf News
Next Story