Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ...

ബഹ്‌റൈൻ എസ്.കെ.എസ്.ബി.വി തഹ്ദീസ് '26 കൗൺസിൽ മീറ്റ് സമാപിച്ചു

text_fields
bookmark_border
ബഹ്‌റൈൻ എസ്.കെ.എസ്.ബി.വി തഹ്ദീസ് 26 കൗൺസിൽ മീറ്റ് സമാപിച്ചു
cancel

മനാമ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയിഞ്ചിന്റെ കീഴിൽ സമസ്ത കേരള സുന്നി ബാലവേദിയുടെ 2026- 27 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു. ബഹ്റൈനിലെ 10 മദ്രസകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 കൗൺസിലർമാർ പങ്കെടുത്ത കൗൺസിൽ മീറ്റിൽ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡന്‍റ്: സയ്യിദ് അലീം ജിഫ്രി തങ്ങൾ (ഉമ്മുൽ ഹസം), വൈസ് പ്രസിഡന്‍റുമാർ : സയ്യിദ് അബ്റാർ തങ്ങൾ (മനാമ), സയ്യിദ് സിയാദ് തങ്ങൾ (മുഹറഖ്), അഫ് ലഹ് (റിഫാ), ബാസിൽ അമാൻ (ജിദാലി), മുഹമ്മദ് ഷാസിൽ (ഹിദ്ദ് ). ജനറൽ സെക്രട്ടറി: അമാൻ സൈദ് (മനാമ), വർക്കിംഗ് സെക്രട്ടറി: മുജ്തബ (മുഹറഖ് ).

ജോയിൻ സെക്രട്ടറിമാർ: മഹറൂഫ് നവാസ് (മനാമ), മുഹമ്മദ് റിഫാൻ (ഹൂറ), മുഹമ്മദ് വി.കെ (ഹമദ് ടൗൺ ), തൽഹ മുഹമ്മദ് (ഗലാലി ), മുഹമ്മദ് റിസ് വാൻ (ഗുദൈബിയ). ഖജാൻജി: അബ്ദുല്ല ജാഫർ (മനാമ). അദബ് കോഡിനേറ്റർ: ഫാത്തിഹ് മിഫ്സൽ (ഹിദ്ദ് ). ടെക്ക് അഡ്മിൻ: ഹാദി (റഫ ). അലിഫ് കോഡിനേറ്റർ: ജലീൽ മുഹമ്മദ് (ജിദാലി). ഖിദ്മ കോഡിനേറ്റർ: അബ്ദുൽ മുഹ്സിൻ (ഗുദൈബിയ). ചെയർമാൻ: മുഹമ്മദ് നിഷാൻ ബാഖവി. കൺവീനർ: സഈദ് മൗലവി.

മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. സയ്യിദ് അബ് റാർ തങ്ങൾ ഖിറാഅത്ത് നടത്തി. ബഹ്‌റൈൻ റെയിഞ്ച് ജംഇ യ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി ബഹ്‌റൈൻ റെയിഞ്ച് വൈസ് പ്രസിഡന്‍റ് സയ്യിദ് സിയാദ് തങ്ങൾ മുഹറഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ സഈദ് മൗലവി ആമുഖഭാഷണം നടത്തി. കൺവീനർ നിശാൻ ബാഖവി റിപ്പോർട്ട് അവതരിപ്പിച്ചു.

'നമുക്ക് രക്ഷകരാവാം' എന്ന വിഷയത്തിൽ ബഹ്റൈൻ റെയിഞ്ച് ജനറൽ സെക്രട്ടറി ബഷീർ ദാരിമി ക്ലാസെടുത്തു. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, കരീം മാസ്റ്റർ, അബ്ദുൽ അസീസ് മുസ്‌ലിയാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ സമസ്ത കേന്ദ്ര നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, മറ്റു ഉസ്താദുമാർ പങ്കെടുത്തു. എസ് കെ എസ് ബി വി ബഹറൈൻ റെയിഞ്ച് ജനറൽ സെക്രട്ടറി അമാൻ സൈദ് സ്വാഗതവും സിദാൻ താജുദ്ധീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Council MeetingBahrainSKSBV
News Summary - Bahrain SKSBV Tahdees '26 Council Meeting Concludes
Next Story