ബഹ്റൈൻ എസ്.കെ.എസ്.ബി.വി തഹ്ദീസ് ’25 കൗൺസിൽ മീറ്റ് സമാപിച്ചു
text_fieldsഎസ്.കെ.എസ്.ബി.വി ഭാരവാഹികൾ
മനാമ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ബഹ്റൈൻ റേഞ്ചിന്റെ കീഴിൽ സമസ്ത കേരള സുന്നി ബാലവേദിയുടെ 2025-26 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽവന്നു. ബഹ്റൈനിലെ 10 മദ്റസകളിൽനിന്ന് തിരഞ്ഞടുക്കപ്പെട്ട 85 കൗൺസിലർമാർ പങ്കെടുത്ത കൗൺസിൽ മീറ്റിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്- സയ്യിദ് ഷാൻ, വൈസ് പ്രസിഡന്റുമാർ- സയ്യിദ് ഫാസ്, സയ്യിദ് അലി ജിഫ്രി, സയ്യിദ് സിയാദ്, ഹാറൂൻ റഷീദ്, മുഹമ്മദ് റിഷാൻ. ജനറൽ സെക്രട്ടറി- അമാൻ സൈദ്. ജോയന്റ് സെക്രട്ടറിമാർ- മുഹമ്മദ് റിഫാൻ, മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ശാസിൻ, മുഹമ്മദ് അബ്ദുൽ ഗഫൂർ. വർക്കിങ് സെക്രട്ടറി- മുഹമ്മദ് ഷയാൻ. ട്രഷറർ- മുഹമ്മദ് യാസീൻ. അദബ് കോഓഡിനേറ്റർ- സൽമാൻ, അസി. മുജ്തബ. ടെക് അഡ്മിൻ- ഫഹദ്, അസി. അദ്നാൻ. ഖിദ്മ കോഓഡിനോറ്റർ- മുനവ്വർ അഹ്മദ്, അസി. ആബിദ് നവാസ്, അലിഫ് കോഓഡിനോറ്റർ- മുഹമ്മദ് നാസിം, അസി. മുഹമ്മദ് സൈനൽ. ചെയർമാൻ- സഈദ് മൗലവി. കൺവീനർ- നിഷാൻ ബാഖവി.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയുടെ പ്രാർഥനയോടെ തുടക്കം കുറിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ കോയ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി ബഹ്റൈൻ റേഞ്ച് കൺവീനർ നിഷാൻ ബാഖവി അധ്യക്ഷത വഹിച്ചു. റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അശ്റഫ് അൻവരി ചേലക്കര ആമുഖഭാഷണം നടത്തി.
റേഞ്ച് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബഷീർ ദാരിമി, റബീഅ് ഫൈസി അമ്പലക്കടവ്, ഹംസ അൻവരി മോളൂർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.ബി.വി ബഹ്റൈൻ ചെയർമാൻ സഈദ് മൗലവി സ്വാഗതവും ജനറൽ സെക്രട്ടറി അമാൻ സൈദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

