റഷ്യയുമായി മാധ്യമ, വിവരസാങ്കേതിക മേഖലയിൽ കരാറൊപ്പിട്ട് ബഹ്റൈൻ
text_fieldsജനറൽ അബ്ദുല്ല ഖലീൽ ബുഹെജിയും മായ മന്നയും കരാറിൽ ഒപ്പുവെച്ചശേഷം
മനാമ: ബഹ്റൈനും റഷ്യയും തമ്മിൽ മാധ്യമ, വിവരസാങ്കേതിക മേഖലയിലെ ഒരു ധാരണപത്രത്തിലും ഇരു രാജ്യങ്ങളുടെയും ദേശീയ വാർത്ത ഏജൻസികൾ തമ്മിലുള്ള സഹകരണ കരാറിലും ഒപ്പുവെച്ചു. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിനിടയിലാണ് കരാറൊപ്പിട്ടത്.ബഹ്റൈൻ-റഷ്യ ബന്ധങ്ങളുടെ ശക്തിയെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും നേതൃത്വത്തിൽ വിവിധ മേഖലകളിലെ അവയുടെ തുടർച്ചയായ വികസനത്തെയും ഇൻഫർമേഷൻ മന്ത്രി ഡോ. റമദാൻ ബിൻ അബ്ദുല്ല ആൽ നുഐമി പ്രശംസിച്ചു. ബഹ്റൈൻ വാർത്ത മന്ത്രാലയവും റഷ്യയിലെ സ്വയംഭരണ സ്ഥാപനമായ ടി.വി -നൊവോസ്റ്റിയും തമ്മിലാണ് ധാരണപത്രം.
ബഹ്റൈൻ വാർത്ത ഏജൻസി ഡയറക്ടർ ജനറൽ അബ്ദുല്ല ഖലീൽ ബുഹെജിയും ടിവി-നൊവോസ്റ്റി ഡയറക്ടർ മായ മന്നയും ഇതിൽ ഒപ്പുവെച്ചു. റഷ്യൻ മാധ്യമ സ്ഥാപനമായ ആർ.ഐ.എ നോവോസ്റ്റി നടത്തുന്ന ഫെഡറൽ സ്റ്റേറ്റ് യൂനിറ്ററി എന്റർപ്രൈസ് റോസിയ സെഗോഡ്ന്യ ഇന്റർനാഷനൽ ഇൻഫർമേഷൻ ഏജൻസിയും ബി.എൻ.എയും തമ്മിലാണ് സഹകരണ കരാർ. അബ്ദുല്ല ഖലീൽ ബുഹെജിയും റോസിയ സെഗോഡ്ന്യ ഫസ്റ്റ് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് സെർജി കൊച്ചെറ്റ്കോവുമാണ് ഇതിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

