ജീവനക്കാർക്ക് ഫസ്റ്റ് എയ്ഡ്, ഫയർ സേഫ്റ്റി പരിശീലനം നൽകി സൈൻ ബഹ്റൈൻ
text_fieldsഫസ്റ്റ് എയ്ഡ്, ഫയർ സേഫ്റ്റി പരിശീലനം ലഭിച്ച സൈൻ ജീവനക്കാർ
മനാമ: രാജ്യത്തെ പ്രമുഖ സാങ്കേതികവിദ്യ, ടെലികോം ദാതാക്കളായ സൈൻ ബഹ്റൈൻ തങ്ങളുടെ തൊഴിലിടങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ജീവനക്കാർക്ക് ഫസ്റ്റ് എയ്ഡ്, ഫയർ സേഫ്റ്റി പരിശീലനം നൽകി. 34 ജീവനക്കാരാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കേഷൻ നേടിയത്. എച്ച്.എ.ബി.സി ലെവൽ 1 ഇന്റർനാഷനൽ അവാർഡ് ഇൻ ഫയർ സേഫ്റ്റി, മെഡിക് ഫസ്റ്റ് എയ്ഡ്, സി.പി.ആർ ആൻഡ് എ.ഇ.ഡി എന്നീ അന്താരാഷ്ട്ര അംഗീകാരമുള്ള രണ്ട് പ്രോഗ്രാമുകളിലാണ് പരിശീലനം നൽകിയത്.
തീപിടിത്തങ്ങൾ കൈകാര്യം ചെയ്യാനും ഹൃദയാഘാതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ മെഡിക്കൽ അത്യാഹിതങ്ങളോട് പ്രതികരിക്കാനുമുള്ള നിർണായക അറിവും പ്രായോഗിക വൈദഗ്ധ്യവും പരിശീലനത്തിന്റെ ഭാഗമായി നൽകി. തീ തടയൽ, ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള പ്രോട്ടോകോളുകൾ, ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രില്ലേറ്ററുകൾ പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും പരിശീലന സെഷനിൽ അവബോധം നൽകി.
സുരക്ഷ എന്നത് ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഭാഗമാണെന്ന് സൈൻ ബഹ്റൈൻ ചീഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് കോർപറേറ്റ് സസ്റ്റൈനബിലിറ്റി ഓഫിസർ റാണ അൽ മാജിദ് പറഞ്ഞു. ജീവനക്കാരെ ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കുന്നതിലൂടെ അത്യാഹിത സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ഞങ്ങളുടെ ടീം പ്രാപ്തരാക്കുകയാണ്. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

