ബഹ്റൈൻ ഷോപ്പിംങ് മഹോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsമനാമ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംങ് മഹോത്സവത്തിന് തിരിതെളിഞ്ഞു. വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നൽകുന്ന ഷോപ്പിംങ് ഫെസ്റ്റിവൽ അടുത്തമാസം 10 വരെ തുടരും. പ്രാദേശിക റസ്റ്റോറൻറുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവയെ കോർത്തിണക്കിയുള്ളതാണ് ഇൗ വ്യാപാര ഉത്സവം.
െഫസ്റ്റിവൽ സിറ്റിയിൽ കാർണിവൽ ഗെയിമുകൾ, ഔട്ട്ഡോർ മാർക്കറ്റ്, സിനിമ, സ്ട്രീറ്റ് ബാൻഡിൽ നിന്നുള്ള തത്സമയ പ്രകടനങ്ങൾ എന്നിവ പ്രത്യേകതകളായിരിക്കും. ഫെസ്റ്റിവൽ സിറ്റിയിലെ പ്രവേശനത്തിന് രണ്ട് ദിനാറാണ് ഫീസ്. നാല് വയസിന് താഴെയുള്ളവർക്ക് സൗജന്യമാണ്. വൈകുന്നേരം നാല് മണിക്കാണ് ഫെസ്റ്റിവൽ സിറ്റിയിലേക്കുള്ള പ്രവേശനം.
രുചിയാത്രയും ഫെസ്റ്റിവലിെൻറ പ്രത്യേകയാണ്. സന്ദർശകർക്ക് ഉത്സവത്തിൽ പോയിൻറുകൾ നേടാനും 200 ലേറെ കാറുകൾ, എയർ ടിക്കറ്റുകൾ ഉൾപ്പെടെ 80,000 ലധികം സമ്മാനങ്ങൾ നേടാനുമുള്ള സുവർണ്ണാവസരവുമുണ്ട്. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി ബഹ്റൈൻ സംഘടിപ്പിച്ച െഫസ്റ്റിവലിൽ തങ്കീൻ, വൈ.കെ അൽമോയ്ഡ്, വിവ ബഹ്റൈൻ, ഗൾഫ് എയർ എന്നിവ സഹകരിക്കുന്നുണ്ട്. സിറ്റി സെൻറർ ബഹ്റൈൻ, സീഫ് ഡിസ്ട്രിക്, മുഹറക്ക് എന്നിവിടങ്ങളിലെ സീഫ് മാളുകൾ, അൽ ആലി ഷോപ്പിംങ് കോപ്ലംക്സ്, സാർമാൾ, എൽ മെർകാഡോ മാൾ. ബാബ് അൽ ബഹ്റൈൻ സൂഖ് തുടങ്ങിയവയും ഫെസ്റ്റിവലിൽ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
