പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടി; ബഹ്റൈൻ നയതന്ത്രജ്ഞരുടെ ഒരു സംഘത്തെ തുർക്മെനിസ്താനിലേക്ക് അയച്ചു
text_fieldsമനാമ: ഇസ്രായേൽ- ഇറാൻ സംഘർഷംമൂലം മറ്റു രാജ്യങ്ങളിലകപ്പെട്ട ബഹ്റൈനി പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ബഹ്റൈൻ നയതന്ത്രജ്ഞരുടെ ഒരു സംഘത്തെ തുർക്മെനിസ്താനിലേക്ക് അയച്ചു. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ബഹ്റൈൻ പൗരന്മാർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട് തുർക്മെനിസ്താൻ അധികാരികളുമായി ചർച്ചചെയ്യാനും നടപടികൾക്ക് മേൽനോട്ടം വഹിക്കാനുമാണ് സംഘത്തെ അയച്ചത്. പൗരന്മാരെ തുർക്മെനിസ്താൻ വഴിയെത്തിച്ച് അവിടെനിന്ന് ഗൾഫ് എയർ വഴി ബഹ്റൈനിലേക്കുള്ള യാത്രയും ഒരുക്കും. ഇറാനിൽനിന്ന് കരമാർഗം പോകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് മശ്ഹദ് നഗരത്തിൽനിന്ന് ബസ് മാർഗം ഗതാഗത സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

