Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാൻ നടത്തുന്ന...

ഇറാൻ നടത്തുന്ന ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് ബഹ്‌റൈൻ

text_fields
bookmark_border
ഇറാൻ നടത്തുന്ന ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് ബഹ്‌റൈൻ
cancel

മനാമ: മേഖലയിലെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരെ ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയ്ക്ക് (യു.എൻ) കത്തയച്ചു. ജി.സി.സി രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷൻ എന്ന നിലയിലാണ് ന്യൂയോർക്കിലെ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് കത്ത് കൈമാറിയത്.മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇറാന്‍റെ നടപടികളെ ജി.സി.സി രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു. ജി.സി.സി രാജ്യങ്ങൾക്കും ജോർഡനും നേരെ ഇറാൻ നടത്തിയത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്‍റെയും നഗ്നമായ ലംഘനമാണ്. ആക്രമണത്തിന് ഇരയായ രാജ്യങ്ങൾക്ക് ജി.സി.സി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഒരു രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കെതിരെയുള്ള ഭീഷണി മേഖലയുടെ മുഴുവൻ സമാധാനത്തെയും ബാധിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ജി.സി.സി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationAntonio GuterresIran-USBahrain
News Summary - Bahrain sends letter to United Nations against Iran attack
Next Story