ബഹ്റൈൻ ആർ.എസ്.സിക്ക് പുതിയ നേതൃത്വം
text_fieldsമൻസൂർ അഹ്സനി വടകര (ചെയർ), ജാഫർ ഷരീഫ് കുന്ദംകുളം (ജന. സെക്ര), മുഹമ്മദ് സഖാഫി ഉളിക്കൽ (എക്സി. സെക്ര.)
മനാമ: രിസാല സ്റ്റഡി സർക്ൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽവന്നു. മനാമ എമിറേറ്റ്സ് ടവറിൽ നടന്ന യൂത്ത് കൺവീനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബഹ്റൈൻ ഐ.സി.എഫ് പ്രസിഡന്റ് അബൂബക്കർ ലത്വീഫി കൺവീൻ ഉദ്ഘാടനം ചെയ്തു. ഡിസൈൻ ലാബ്, ഡിസിപ്ലിനറി ഫോറം, കസ്റ്റോഡിയൻഷിപ്, റീ ഓർഗനൈസേഷൻ തുടങ്ങി വിവിധ സെഷനുകളിലായി നടന്ന യൂത്ത് കൺവീന് ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി, എക്സിക്യൂട്ടിവ് അംഗങ്ങളായ സുഹൈൽ ഉമർ വടക്കേക്കാട്, നൗഫൽ ലത്വീഫി ഇയ്യാട്, അബ്ദുല്ല രണ്ടത്താണി തുടങ്ങിയവർ നേതൃത്വം നൽകി. മൻസൂർ അഹ്സനി വടകര (ചെയ.), ജാഫർ ശരീഫ് കുന്ദംകുളം (ജന. സെക്ര.), മുഹമ്മദ് സഖാഫി ഉളിക്കൽ (എക്സി. സെക്ര.), ഫൈസൽ പതിയാരക്കര, സഫ്വാൻ സഖാഫി മാങ്കടവ്, സമീർ വടകര, അബ്ദുൽ ഹമീദ് കുനിയ, മുഹമ്മദ് ഇർഷാദ് കരുനാഗപ്പള്ളി, മുഹമ്മദ് നിഷാദ് വരോട്, സലാഹുദ്ദീൻ പള്ളിയത്ത്, മിദ്ലാജ് പേരാമ്പ്ര, മുഹമ്മദ് മണ്ണാർക്കാട്, മുഹമ്മദ് സാജിദ് വടകര എന്നിവരെ സെക്രട്ടറിമാരായും ഷബീർ മുസ്ലിയാർ വടകര, മുഹമ്മദാലി കാടാമ്പുഴ, ഫസലുറഹ്മാൻ കോട്ടക്കൽ, നിസാർ തിരൂർ, ഇസ്ഹാഖ് വെന്നിയൂർ, മുഹമ്മദ് റാസിഖ് പരപ്പനങ്ങാടി എന്നിവരെ എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.
‘താളം തെറ്റില്ല’ പ്രമേയത്തിൽ രണ്ടു മാസങ്ങളിലായി നടന്ന അംഗത്വ കാലത്തിനും സംഘടനയുടെ വിവിധ ഘടകങ്ങളിലെ പുനഃസംഘടനക്കും ശേഷമാണ് നാഷനൽ യൂത്ത് കൺവീൻ കൗൺസിൽ നടന്നത്.
രിസാല സ്റ്റഡി സർക്ൾ സംഘടന ഘടകങ്ങളായ യൂനിറ്റ്, സെക്ടർ, സോൺ കൺവീനുകൾ ഫെബ്രുവരിയോടെ പൂർത്തിയാകുകയും അവിടങ്ങളിൽ പുതിയ ഭാരവാഹികൾ നിലവിൽ വരുകയും ചെയ്തിരുന്നു. സാമൂഹിക പ്രതിബദ്ധതയും സേവന മനസ്സും പ്രവർത്തകരിൽ കൂടുതൽ സന്നിവേശിപ്പിക്കാനുള്ള കർമ പദ്ധതികൾക്ക് പ്രത്യേക ആശയരേഖ രൂപപ്പെടുത്തിയാണ് കൗൺസിൽ പിരിഞ്ഞത്.
ഐ.സി.എഫ് ബഹ്റൈൻ മുൻ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി, ബഹ്റൈൻ നാഷനൽ ഭാരവാഹികളായ ഷാനവാസ് മദനി, സമദ് കാക്കടവ്, ഫൈസൽ ചെറുവണ്ണൂർ പ്രവാസി രിസാല സബ് എഡിറ്റർ വി.പി.കെ
മുഹമ്മദ് തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

