ബഹ്​റൈനിൽ 360 പേർക്ക്​ കൂടി കോവിഡ്​

16:38 PM
23/05/2020

മനാമ: ബഹ്​റൈനിൽ പുതുതായി 360 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 220 പേർ വിദേശി തൊഴിലാളികളാണ്​. 140 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

നിലവിൽ 4300 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ 28 പേർക്കാണ്​ മരുന്നുകൾ നൽകുന്നത്​. ചികിത്സയിൽ ഉള്ളവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്​. 

പുതുതായി 366 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4462 പേരാണ്​ രാജ്യത്ത്​ രോഗമുക്​തി നേടിയത്​.

Loading...
COMMENTS