ഇന്റർനെറ്റ് വേഗത്തിൽ ബഹ്റൈൻ അഞ്ചാം സ്ഥാനത്ത്
text_fieldsമനാമ: മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി ബഹ്റൈൻ.ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗം അളക്കുന്ന യു.എസ് കമ്പനിയായ ഊക്ലയുടെ 'സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ്' പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ നേട്ടം.
2025ലെ കണക്കനുസരിച്ച്, 233.22 എം.ബി.പി.എസ് ഡൗൺലോഡ് വേഗമാണ് ബഹ്റൈൻ രേഖപ്പെടുത്തിയത്. പുരോഗതി പ്രാപിച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുള്ള ദക്ഷിണ കൊറിയ (225.29 എം.ബി.പി.എസ്), ഡെൻമാർക് (185.04 എം.ബി.പി.എസ്) തുടങ്ങിയ രാജ്യങ്ങളെയാണ് ബഹ്റൈൻ മറികടന്നത്.ഇത് പ്രാദേശിക ടെലികമ്യൂണിക്കേഷൻ മേഖലയുടെ അതിവേഗ വളർച്ചയും 5 ജി നെറ്റ്വർക്കുകളിലെ വരവും കാരണമാണ്.
റിപ്പോർട്ട് പ്രകാരം, യു.എ.ഇ 584.97 എം.ബി.പി.എസ് വേഗവുമായി ആഗോള പട്ടികയിൽ ഒന്നാമതെത്തി.ഖത്തർ (507.47 എം.ബി.പി.എസ്), കുവൈത്ത് (413.57 എം.ബി.പി.എസ്) എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതേസമയം, സൗദി അറേബ്യ 197.23 എം.ബി.പി.എസ് വേഗവുമായി എട്ടാം സ്ഥാനത്താണ്. ഈ നേട്ടം ബഹ്റൈന്റെ സാങ്കേതിക മുന്നേറ്റത്തിനും ഡിജിറ്റൽ രംഗത്തെ വളർച്ചക്കും ഉദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

