Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടമില്ലാതെ 35 ലക്ഷം ജോലി മണിക്കൂർ; നേട്ടവുമായി പൊതുമരാമത്ത് മന്ത്രാലയം

text_fields
bookmark_border
തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിരന്തരം പരിശോധിക്കുന്നു
അപകടമില്ലാതെ 35 ലക്ഷം ജോലി മണിക്കൂർ; നേട്ടവുമായി പൊതുമരാമത്ത് മന്ത്രാലയം
cancel

മനാമ: വൻകിട വികസന പദ്ധതികളിൽ തൊഴിൽ അപകടങ്ങളോ ജോലി സമയ നഷ്ടമോ ഇല്ലാതെ 35 ലക്ഷത്തിലധികം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കി ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രാലയം റെക്കോർഡ് നേട്ടം കൈവരിച്ചു. റോഡുകൾ, ഡ്രെയിനേജ്, കെട്ടിട നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഉച്ച 12 മുതൽ വൈകീട്ട് നാലുവരെ തുറന്ന സ്ഥലത്ത് ജോലി വിലക്ക് ഏർപ്പെടുത്തിയത് പൂർണമായി പാലിക്കാൻ കഴിഞ്ഞു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനം (13,31,110 മണിക്കൂറുകൾ), ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേ പ്രധാന മലിനജല ലൈൻ പദ്ധതി (10,10,250 മണിക്കൂറുകൾ), ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയും ബുസൈതീനിലെ റോഡ് 105ഉം ബന്ധിപ്പിക്കുന്ന പദ്ധതി (7,04,013 മണിക്കൂറുകൾ), ഗലാലി ബി.ബി.കെ ഹെൽത്ത് സെന്റർ പദ്ധതി (5,04,654 മണിക്കൂറുകൾ) തുടങ്ങി പ്രധാന പദ്ധതികളിലൊന്നും തൊഴിൽ അപകടങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായില്ല. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരന്തരം പരിശോധന നടത്തിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Public Works Achieves 3.5 Million Safe Work Hours Without Incidents
Next Story