ഉച്ചസമയത്തെ ജോലി നിരോധനം; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ
text_fieldsമനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി നേരിട്ട് വെയിൽ ഏൽക്കുന്ന പുറംജോലികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉച്ചസമയത്തെ ജോലി നിരോധനം കർശനമായി നടപ്പിലാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ നിയന്ത്രണം നിലനിൽക്കുന്നത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ജോലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ദീനാർ വരെ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളും ഒരുമിച്ച് ലഭിക്കാവുന്നതാണ്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ തൊഴിലുടമകളും സ്ഥാപനങ്ങളും ഈ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

