വിദ്യാഭ്യാസ മേഖലയിൽ ബഹ്റൈന് അന്താരാഷ്ട്ര നിലവാരം- മന്ത്രി
text_fieldsവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ
മനാമ: പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുൾപ്പെടെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിൽ ബഹ്റൈൻ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ. ജനുവരി 24ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ രാജ്യത്തിന്റെ നേട്ടങ്ങൾ വിവിധ ആഗോള സൂചികകളിൽ ഉയർന്ന റാങ്കിങ്ങിലാണുള്ളത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും പിന്തുണയും വീക്ഷണങ്ങളുമാണ് ഈ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നതെന്നും ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ പറഞ്ഞു.
കൂടാതെ സമഗ്രമായ വികസനത്തിനും ഭാവിതലമുറയെ സജ്ജരാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അധ്യാപകരെയും വിദ്യാഭ്യാസ വിദഗ്ധരെയും മന്ത്രി പ്രശംസിച്ചു.
വിദ്യാഭ്യാസം കൊണ്ടുള്ള നേട്ടങ്ങൾ വർധിപ്പിക്കുക, വിദ്യാർഥികളിലെ കഴിവ് പരിപോഷിപ്പിക്കുക, പഠനത്തിൽ വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക പരിഗണനയും അവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളെയും മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

