എൽ.എം.ആർ.എ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു
text_fieldsമനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ)യുടെ ബോർഡ് യോഗം കഴിഞ്ഞ ദിവസം നടന്നു.കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അധ്യക്ഷനായിരുന്നു. എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഉസാമ അൽ അബ്സി സംസാരിച്ചു.
എൽ.എം.ആർ.എയുടെ ഏകീകൃത നടപടികൾ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കാൻ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും ഇൗ നടപടികൾ സഹായകരമാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ, ജോലി ഉപേക്ഷിച്ചവരുെട എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
പ്രവാസികൾക്ക് മികച്ച തൊഴിൽ അന്തരീക്ഷമുള്ള രാജ്യമാണ് ബഹ്റൈൻ എന്ന് അന്താരാഷ്ട്ര ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എൽ.എം.ആർ.എ മൊത്തം 198, 776 വർക് പെർമിറ്റുകൾ അനുവദിച്ചതായി യോഗത്തിൽ അറിയിച്ചു.196,466 പെർമിറ്റുകൾ തൊഴിലാളികൾക്കും 1048 എണ്ണം താൽക്കാലിക തൊഴിലാളികൾക്കും 1,262 എണ്ണം നിക്ഷേപകർക്കുമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
