Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാരപ്പൊലിമയിൽ സമാജം...

താരപ്പൊലിമയിൽ സമാജം ഭരണസമിതി സ്​ഥാനമേറ്റു  കാണികളുടെ മനം കവർന്ന്​ ഭരതനാട്യം

text_fields
bookmark_border
താരപ്പൊലിമയിൽ സമാജം ഭരണസമിതി സ്​ഥാനമേറ്റു  കാണികളുടെ മനം കവർന്ന്​ ഭരതനാട്യം
cancel

മനാമ: കേരളീയ സമാജം പുതിയ ഭരണസമിതിയുടെ സ്​ഥാനാരോഹണം കഴിഞ്ഞ ദിവസം സമാജം ഡയമണ്ട്​ ജൂബിലി ഹാളിൽ നടന്നു. സംസ്​ഥാന ചലചിത്ര അവാർഡ്​ ജേതാവ്​ വിനായകനും നടി രജിഷ വിജയനും മുഖ്യാതിഥികളായിരുന്നു. പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിള്ള അധ്യക്ഷത വഹിച്ചു. സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി സ്വാഗതം പറഞ്ഞു. 

സിനിമാതാരവും ഡബ്ബിങ്​ ആർട്ടിസ്​റ്റുമായ ഷോബി തിലകൻ, കലമാണ്ഡലം ഗീതാനന്ദൻ, ദേവ്​ജി ഗ്രൂപ്പ്​ മാനേജർ വെങ്കിട്ടഅയ്യർ എന്നിവർ സംസാരിച്ചു.
സമാജം ബാലകലോത്സവത്തി​​െൻറ ഉദ്​ഘാടനം രജിഷ വിജയൻ വീണ മീട്ടി നിർവഹിച്ചു. ഭരണസമിതിയുടെ പ്രവർത്തനങ്ങൾ വിനായകൻ ദീപം കൊളുത്തി ഉദ്​ഘാടനം ചെയ്​തു. മൂന്നര കോടി ജനത്തി​​െൻറ അംഗീകാരമായാണ്​​ ചലചിത്ര പുരസ്​കാര​​ത്തെ കാണുന്നതെന്നും സാധാരണക്കാരനായി ജീവിക്കാനാണ്​ എന്നും ഇഷ്​ടമെന്നും വിനായകൻ പറഞ്ഞു. പോയവർഷത്തെ ഭരണസമിതിയെ ചടങ്ങിൽ ആദരിച്ചു.

നാടിനേക്കാൾ സ്വാതന്ത്ര്യവും സ്​നേഹവും നിലനിൽക്കുന്ന ഇടമായാണ്​ പ്രവാസലോകത്തെ കാണുന്നതെന്ന്​ രജിഷ വിജയൻ പറഞ്ഞു. കേരളത്തിൽ പരിപാടികൾക്ക്​ ​ പോയാൽ ഇത്രയും നിറഞ്ഞ സദസ്​ കാണാൻ കഴിയില്ലെന്നും സമാജത്തിലെ ജനസാന്നിധ്യം കാണു​േമ്പാൾ അതിയായ സന്തോഷമുണ്ടെന്നും ​ ഷോബി തിലകൻ പറഞ്ഞു. ‘ബാഹുബലി’യുടെ മലയാള പതിപ്പിൽ  പ്രധാന കഥാപാത്രത്തിന്​ ശബ്​ദം നൽകിയതിനാൽ റീലിസിങ്​ ദിനത്തിൽ കേരളത്തിൽ  ഉണ്ടാകണമെന്ന്​ ആഗ്രഹിച്ചതാണ്​. ആ അവസരം നഷ്​ടപ്പെടുത്തിയാണ്​ ബഹ്​റൈനിൽ നിൽക്കുന്നത്​.  

ഇത്രയും സ്​നേഹമുള്ള ആളുകളെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരതനാട്യ കലാകാരികളായ അനുപമ ലാഹിരി, ജാനകി രംഗരാജൻ, ദക്ഷിണ വൈദ്യനാഥൻ എന്നിവർ അവതരിപ്പിച്ച നൃത്തവും അരങ്ങേറി. ഭരതനാട്യത്തി​െല പുതുപരീക്ഷണങ്ങളാണ്​ നൃത്തവേദിയിൽ പ്രകടമായത്​. 
നർത്തകിമാർ നാടകീയമായ രീതിയിൽ നൃത്താവസാനം​ സദസിലേക്ക്​ ഇറങ്ങിവന്നത്​ കാണികളിൽ  കൗതുകമുണർത്തി. പാഞ്ചാലി, ശൂർപ്പ​േണക, അഹല്യ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളെ ആസ്വാദകർക്ക്​ പരിചിതമാം വിധം അവതരിപ്പിക്കാൻ സാധിച്ചു.വിനോദ്​ നാരായണൻ, നിധി എസ്​. മേനോൻ എന്നിവർ അവതാരകരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain programms
Next Story